ഇ.​ടി. നാ​രാ​യ​ണ​ൻ മൂ​സി​ന്‍റെ സം​ഭാ​വ​ന നി​സ്തു​ലം: ഡോ. ​ശ​ശി ത​രൂ​ർ
Friday, August 6, 2021 12:48 AM IST
തൃ​ശൂ​ർ: വൈ​ദ്യ​ര​ത്നം ഗ്രൂ​പ്പി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന പ​ത്മ​ഭൂ​ഷ​ണ്‍ അ​ഷ്ട​വൈ​ദ്യ​ൻ ഇ.​ടി. നാ​രാ​യ​ണ​ൻ മൂ​സി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വെ​ർ​ച്വ​ൽ അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മൂ​സി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡു​ക​ൾ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​തു​ര ശു​ശ്രൂ​ഷ​യ്ക്കുവേ​ണ്ട സാ​ന്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ പ്ര​ഖ്യാ​പി​ച്ചു.
ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, ഒൗ​ഷ​ധ നി​ർ​മാ​ണം, ഗ​വേ​ഷ​ണം തു​ട​ങ്ങി ആ​യു​ർ​വേ​ദ ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലെ​ല്ലാം​ത​ന്നെ പ​രി​ജ്ഞാ​ന​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ഇ.​ടി. നാ​രാ​യ​ണ​ൻ മൂ​സെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഡോ. ​ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞു. ശ്രേ​ഷ്ഠ​മാ​യ പാ​ര​ന്പ​ര്യ​മു​ള്ള ആ​യു​ർ​വേ​ദ​ത്തി​ന് ഉ​ജ്വ​ല​മാ​യ ഭാ​വി ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണം സ​ഹാ​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണ്.
റ​വ​ന്യു മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, വൈ​ദ്യ​ര​ത്നം ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ഇ.​ടി. നീ​ല​ക​ണ്ഠ​ൻ മൂ​സ്‌, എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ്ട​വൈ​ദ്യ​ൻ ഡോ. ​ഇ.​ടി. യ​ദു നാ​രാ​യ​ണ​ൻ മൂ​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്മ​ര​ണാ​ർ​ഥം അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡു​ക​ൾ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക പു​ര​സ്കാ​ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി പ്ര​തി​വ​ർ​ഷം 25 ല​ക്ഷം രൂ​പ നീ​ക്കി​വ​യ്ക്കു​മെ​ന്ന് ഇ.​ടി. നീ​ല​ക​ണ്ഠ​ൻ മൂ​സ്‌ പ​റ​ഞ്ഞു.
എ​ല്ലാ വ​ർ​ഷ​വും തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ 30-ാം ഡി​വി​ഷ​നി​ലു​ള്ള അ​ർ​ഹ​നാ​യ ഒ​രു വ്യ​ക്തി​ക്ക് വീ​ടു വ​ച്ചു​ന​ൽ​കും. തൈ​ക്കാ​ട്ടു​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രോ വൈ​ദ്യ​ര​ത്നം ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രോ ആ​യി​ട്ടു​ള്ള​വ​രും ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾമൂ​ലം അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​യ അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കും. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് വൈ​ദ്യ​ര​ത്നം ആ​യു​ർ​വേ​ദ ഫൗ​ണ്ടേ​ഷ​നി​ലോ വൈ​ദ്യ​ര​ത്നം ന​ഴ്സിം​ഗ് ഹോ​മി​ലോ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കും.
ആ​യു​ർ​വേ​ദ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ നാ​ല് യൂ​ണി​വേ​ഴ്സി​റ്റി​ക​​ളി​ൽ നി​ന്നും ബി​എ​എം​എ​സ് പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി പ്ര​ശ​സ്ത​വി​ജ​യം കൈ​വ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ വ​ർ​ഷ​വും കാ​ഷ് അ​വാ​ർ​ഡും പ്ര​ശം​സാ​പ​ത്ര​വും ന​ൽ​കും. ആ​യു​ർ​വേ​ദ പി​ജി ത​ല​ത്തി​ൽ അ​ഖി​ലേ​ന്ത്യാ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക്കു വി​ജ്ഞാ​ൻ ര​ത്ന പു​ര​സ്കാ​ര​വും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും.
കേ​ര​ള​ത്തി​ന്‍റെ ത​ന​തു​ശാ​സ്ത്രീ​യ ക​ല​ക​ൾ, സാ​ഹി​ത്യം, വേ​ദം, സം​സ്കൃ​തം, മാ​ധ്യ​മ​രം​ഗം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ക്കു​ന്ന ര​ണ്ടു പ്ര​തി​ഭ​ക​ൾ​ക്ക് എ​ല്ലാ വ​ർ​ഷ​വും കാ​ഷ് അ​വാ​ർ​ഡും പ്ര​ശം​സാ​പ​ത്ര​വും ന​ൽ​കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.