ബോ​ക്സു​ക​ളും മൈ​ക്കു​ക​ളും നി​ര​ത്തി​വ​ച്ച് സ​മ​രം
Thursday, July 29, 2021 1:09 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ജ​ന​റേ​റ്റ​റു​ക​ളും സൗ​ണ്ട് ബോ​ക്സു​ക​ളും ആം​പ്ലിഫ​യ​റു​ക​ളും മൈ​ക്കു​സെ​റ്റു​ക​ളും ലൈ​റ്റു​ക​ളെ​ല്ലാം തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ നി​ര​ന്നു. വി​ശാ​ല​മാ​യ എ​ക്സി​ബി​ഷ​ൻ​പോ​ലെ നി​ര​ത്തി​യ ഇ​വ​യ്ക്കെ​ല്ലാം മു​ന്നി​ൽ ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​മൂ​ലം ജീ​വ​നൊ​ടു​ക്കി​യ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ലെ ആ​റു​പേ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ൾ. ആ ​ചി​ത്ര​ങ്ങ​ളി​ൽ പു​ഷ്പ​ഹാ​രം. ഏ​ഴാ​മ​ത്തെ ഫോ​ട്ടോ​യാ​യി ഒ​രു ചോ​ദ്യ​ചി​ഹ്നം സ്ഥാ​പി​ച്ചാ​യിരുന്നു ​സ​മ​രം.
ലോ​ക്ഡൗ​ണ്‍ മൂ​ലം മാ​സ​ങ്ങ​ളാ​യി അ​ട​ച്ചു​പൂ​ട്ടി​ക്കി​ട​ക്കു​ന്ന ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം നി​ര​ത്തി​വ​ച്ച് സ​മ​രം ന​ട​ത്തി​യ​ത്.
ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ക്ലേശ​ങ്ങ​ളെ​ക്കു​റി​ച്ച് സി​നി​മാ ന​ട​നും കാ​രി​ക്കേ​ച്ച​റി​സ്റ്റു​മാ​യ ജ​യ​രാ​ജ് വാ​ര്യ​ർ വി​കാ​ര​നി​ർ​ഭ​ര​മാ​യി സം​സാ​രി​ച്ചു. പാ​ട്ടു​ക​ളും​ പാ​ടി. "ഇ​ത്ര​യ​ധി​കം മൈ​ക്കു ക​ണ്ടി​ട്ട് ഇ​വി​ടെ​നി​ന്നു പോ​കാ​ൻ തോ​ന്ന്ണി​ല്ല്യ' എ​ന്നു പ​റ​ഞ്ഞു വീ​ണ്ടും പാ​ടി.
ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് എ​ൻ​ജി​നീ​യ​റിം​ഗ് പ്രൊ​പ്രൈ​റ്റേ​ഴ്സ് ഗി​ൽ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 50 അ​ടി നീ​ള​മു​ള്ള പ​ന്ത​ലി​ലാ​ണു കു​റേ​യേ​റെ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ര​ത്തി​വ​ച്ച​ത്.
കോ​വി​ഡ് മൂ​ലം ആ​ഘോ​ഷ​ങ്ങ​ൾ ഇ​ല്ല​താ​യ​തി​നാ​ൽ ര​ണ്ടുവ​ർ​ഷ​മാ​യി ദു​രി​ത​ത്തി​ലാ​യ ത​ങ്ങ​ളു​ടെ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​നു പ​ലി​ശ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ര​ണ്ടുവ​ർ​ഷ കാ​ലാ​വ​ധി വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്സവ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ക​ലാ​മേ​ള​ക​ളും പു​ന​രാ​രം​ഭി​ച്ചാ​ലേ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭി​ക്കൂ. ഉ​ട​മ​ക​ൾ കൂ​ടാ​തെ ഇ​വ​ർ​ക്കു കീ​ഴി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് കോ​വി​ഡ് മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
പ്ര​സി​ഡ​ന്‍റ് ഫി​ന​ക്സ് റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​പി. വി​ൻ​സെ​ന്‍റ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സരാ​ജ്, മു​ൻ മേ​യ​ർ രാ​ജ​ൻ പ​ല്ല​ൻ, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജോ​ണ്‍ ഡാ​നി​യൽ, പൂ​ർ​ണി​മ സു​രേ​ഷ്, ബി​ജെ​പി നേ​താ​വ് ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ, സെ​ക്ര​ട്ട​റി ന്യൂ​മാ​താ ജോ​യി, ടി.​ജി. ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.