പോ​ലീ​സ് പിടിച്ചെടുത്ത വാഹനങ്ങൾക്കു ശാപമോക്ഷം
Monday, June 21, 2021 12:42 AM IST
വ​ട​ക്കാ​ഞ്ചേ​രി: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ശാ​പ​മോ​ക്ഷം.​
വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ നീ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു.​വി​വി​ധ കേ​സു​ക​ളി​ലാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ശാ​പ​മോ​ക്ഷം ല​ഭി​ക്കു​ക. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് അ​ടി​യ​ന്തി​ര​മാ​യി വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ഡി​ജി​പി സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​ത് സം​ബ​ന്ധി​ച്ച് മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പു​റ​പ്പി​ടി​വി​ച്ച് ക​ഴി​ഞ്ഞു.​ ഇ​നി​മു​ത​ൽ ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​രു​തെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ​് ബെ​ഹ​്റ പു​റ​പ്പി​ടി​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.