പൊട്ടിവീണ വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു
Monday, June 14, 2021 10:42 PM IST
കൊ​ര​ട്ടി: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു. കാ​തി​ക്കു​ടം വാ​ത​ക്കാ​ട​ൻ വീ​ട്ടി​ൽ ചാ​ത്ത​ൻ ഭാ​ര്യ ജാ​ന​കി (ജാ​നു - 66)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.15 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചെ​റു​വാ​ളൂ​ർ പാ​ക്കാ​ട്ടി​ൽ മ​ഠം വീ​ട്ടി​ൽ ഗോ​ത​വ​ർ​മ്മ എ​ന്ന​യാ​ളു​ടെ വീ​ട്ടു​പ​റ​ന്പി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​ന്പി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. ഈ ​വീ​ട്ടി​ൽ പ​തി​വു​പോ​ലെ ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​തി​ലി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പോ​സ്റ്റി​ലെ ക​ന്പി പൊ​ട്ടി​വീ​ണി​രു​ന്നു. ഈ ​ലൈ​നി​ൽ വൈ​ദ്യു​തി പ്ര​വ​ഹി​ച്ചി​രു​ന്നു​വ​ത്രേ. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ന​യ​ൻ, വി​ജു. മ​രു​മ​ക്ക​ൾ: രേ​ഖ, സു​മി.