മ​ണ്ണു​ത്തി മേ​ൽ​പ്പാ​ല​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്
Sunday, May 16, 2021 1:56 AM IST
മ​ണ്ണു​ത്തി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ മേ​ൽ​പ്പാ​ല​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. വെ​ള്ളം താ​ഴേ​യ്ക്കു വീ​ഴു​ന്ന പൈ​പ്പു​ക​ൾ മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് പോ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ട​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു. ന​ട​ത്ത​റ ഭാ​ഗ​ത്തു നി​ന്നും വ​ന്ന ഒ​രു കാ​ർ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി പോ​കു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​പ​ട​ത്തി​ൽ​പ്പെ​ട്ടു. മ​ഴ കു​റ​ഞ്ഞ​പ്പോ​ൾ ദേ​ശീ​യ​പാ​ത ക​രാ​ർ ക​ന്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു നീ​ക്കു​ന്ന പ​ണി​ക​ൾ ന​ട​ത്തി.
വൈ​കീ​ട്ടോ​ടെ വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി. മ​ഴ പെ​യ്താ​ൽ പാ​ല​ത്തി​ൻ സ​മീ​പ​മു​ള്ള മ​ണ്ണ് ഒ​ഴു​കി പൈ​പ്പി​ൽ ത​ട​സ​മാ​യി കി​ട​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി മാ​റ്റാ​തെ വെ​ള്ള​ക്കെ​ട്ട് സ്ഥി​ര​മാ​യി ഒ​ഴി​വാ​കി​ല്ല.