ചെട്ടിക്കാട് തീർഥാടനകേന്ദ്രത്തിലെ തിരുനാൾ; കോവിഡ് രോഗികൾക്കു ഭക്ഷണം നൽകി ആഘോഷിച്ചു
Wednesday, May 12, 2021 1:49 AM IST
കോ​ട്ട​പ്പു​റം: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചെ​ട്ടി​ക്കാ​ട് വി.​അ​ന്തോ​ണീ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഊ​ട്ടു​തി​രു​നാ​ൾ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾപാ​ലി​ച്ച് ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കി തി​രു​ക​ർ​മ്മ​ങ്ങ​ൾ മാ​ത്ര​മാ​യി ന​ട​ത്തി.

രാ​വി​ലെ 10.30 ന് ​ന​ട​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് റ​വ.​ഫാ.​ഷി​ബി​ൻ കൂ​ളി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് നൊ​വേ​ന, ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ഊ​ട്ടു നേ​ർ​ച്ച ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഊ​ട്ടു​സ​ദ്യ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​യി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് കൈ​മാ​റി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഊ​ട്ടു തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച​തെ​ന്ന് റെ​ക്ട​ർ ഫാ.​ബി​നു മു​ക്ക​ത്ത്, സ​ഹ​വി​കാ​രി ഫാ.​സിബി​ൻ ക​ല്ല​റ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.