വി​ട​ചൊ​ല്ലി​യ​ത്....​ നാ​ടി​നെ​യും ജ​ന​ങ്ങ​ളെ​യും നെ​ഞ്ചി​ലേ​റ്റി​യ കൗ​ണ്‍​സി​ല​ർ
Saturday, May 8, 2021 9:57 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ന​ലെ മ​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട 18-ാം വാ​ർ​ഡ് ചാ​ലാം​പാ​ടം കൗ​ണ്‍​സി​ല​ർ ജോ​സ് ചാ​ക്കോ​ള നാ​ട്ടു​ക്കാ​ർ​ക്കെ​ല്ലാം പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു. വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​തൊ​രാ​വ​ശ്യ​ത്തി​നും എ​പ്പോ​ൾ വി​ളി​ച്ചാ​ലും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി പ​രി​ഹാ​രം കാ​ണു​ന്ന ന​ല്ല മ​നു​ഷ്യ സ്നേ​ഹി​കൂ​ടി​യാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​മാ​ണു അ​ദ്ദേ​ഹം കാ​ഴ്ച​വെ​ച്ചി​രു​ന്ന​ത്.
വാ​ർ​ഡി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു വ​ന്നു ന​ട​പ്പാ​ക്കു​ന്ന​തി​ലും സ​ജീ​വ​മാ​യി​രു​ന്നു.

2010 ൽ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ൽ​സ​രി​ച്ച ജോ​സ് ചാ​ക്കോ​ള 460 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു വി​ജ​യി​ച്ച​ത്. 2015 ൽ ​വാ​ർ​ഡ് സം​വ​ര​ണ​മാ​യ​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നു മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. 2020 ൽ 602 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണു ഇ​വി​ടെ നി​ന്നും നേ​ടി​യ​ത്. ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തി​നു വി​ജ​യി​ച്ച വ്യ​ക്തി​യാ​യി മാ​റി. ര​ണ്ടു ത​വ​ണ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച് കൗ​ണ്‍​സി​ല​റാ​യി​ട്ടും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ലും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലും സ്ഥാ​ന​മാ​ന​ങ്ങ​ൾ വേ​ണ്ടെ​ന്നു നേ​തൃ​ത്വ​ത്തോ​ടു അ​റി​യി​ച്ച ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ൻ.

വി​ന​യ​വും കു​ലീ​ന​മാ​യ പെ​രു​മാ​റ്റ​വും കൊ​ണ്ട് രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളു​ടെ പോ​ലും മ​നം ക​വ​ർ​ന്ന ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു ജോ​സ് ചാ​ക്കോ​ള. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​ണു രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ചാ​ലാം​പ്പാ​ടം കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജി​ബി​ൻ നാ​യ​ത്തോ​ട​ൻ, ഫാ. ​സാം​സ​ണ്‍ എ​ലു​വ​ത്തി​ങ്ക​ൽ, ഫാ. ​ടോ​ണി പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടാ​സ്ക് ഫോ​ഴ്സ് ടീം ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.