ഞൊടിയിടയിൽ കു​ഴി​മി​ന്ന​ൽ പൊ​ട്ടി​ത്തീർ​ന്നു
Thursday, April 22, 2021 12:26 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ ഒ​രു നി​മി​ഷം ശ്ര​ദ്ധ പാ​ളി​യ നേ​ര​ത്ത് ആ ​കു​ഴി​മി​ന്ന​ലി​നു തീ ​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. ദേ ​പോ​ണൂ എ​ന്നാ​രോ വി​ളി​ച്ചു പ​റ​യു​ന്പോ​ഴാ​ണു തേ​ക്കി​ൻ​കാ​ടി​ന്‍റെ ആ​കാ​ശ​ത്തേ​ക്കു നോ​ക്കി​യ​ത്. അ​പ്പോ​ഴേ​ക്കും ആ ​കു​ഴി​മി​ന്ന​ൽ പൊ​ട്ടി​മി​ന്നി തീ​ർ​ന്നി​രു​ന്നു. അ​തെ, തി​രു​വ​ന്പാ​ടി​യു​ടെ സാ​ന്പി​ൾ ക​ഴി​ഞ്ഞു. വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല... ഇ​ങ്ങ​നെ​യും ഒ​രു സാ​ന്പി​ളോ....
അ​ടു​ത്ത​താ​യി പാ​റ​മേ​ക്കാ​വ് തൊ​ടു​ത്തു​വി​ടു​ന്ന കു​ഴി​മി​ന്ന​ലെ​ങ്കി​ലും കാ​ണാ​തി​രി​ക്ക​ണ്ട എ​ന്നു ക​രു​തി ചു​റ്റി​ലും ന​ട​ക്കു​ന്ന​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ തേ​ക്കി​ൻ​കാ​ടി​ന്‍റെ അ​പ്പു​റ​ത്തേ​ക്കു നോ​ക്കി നി​ന്നു... ക​ത്തി​ക്കാ​ൻ വൈ​കു​മോ എ​ന്ന പ​തി​വു ചി​ന്ത​യ്ക്കു മു​ക​ളി​ലേ​ക്കു ര​ണ്ടു മി​നി​ട്ട് ക​ഴി​യു​ന്പോ​ഴേ​ക്കും കു​ഴി​മി​ന്ന​ൽ കു​തി​ച്ചു​പാ​ഞ്ഞ് പൊ​ട്ടി​ച്ചി​ത​റി. ദാ... ​പാ​റ​മേ​ക്കാ​വി​ന്‍റെ സാ​ന്പി​ളും ക​ഴി​ഞ്ഞു.
ഇ​നി സാ​ന്പി​ൾ കാ​ണ​ണ​മെ​ങ്കി​ൽ ഒ​രു കൊ​ല്ലം കാ​ത്തി​രി​ക്ക​ണം...
ച​രി​ത്രം കു​റി​ച്ച സാ​ന്പി​ളി​ന് സാ​ക്ഷി​യാ​കാ​ൻ വ​ൻ തി​ര​ക്കൊ​ന്നും ന​ഗ​ര​ത്തി​ലു​ണ്ടാ​യി​ല്ല. തൃ​ശൂ​ർ ന​ഗ​രം അ​തി​ന്‍റെ പ​തി​വു സ​ന്ധ്യാ​ശോ​ഭ​യി​ൽ വാ​ഹ​ന​ങ്ങ​ളാ​ലും ആ​ളു​ക​ളാ​ലും ചു​റ്റ​പ്പെ​ട്ടു കി​ട​ന്നു.
വാ​ഹ​ന​ങ്ങ​ളി​ൽ റൗ​ണ്ടു ചു​റ്റു​ന്ന​വ​ർ പ്ര​ഭ പൊ​ഴി​ക്കു​ന്ന പ​ന്ത​ലു​ക​ൾ ക​ണ്ട് സ്വ​യം പ​റ​ഞ്ഞു - ​ഇ​ന്ന് സാ​ന്പി​ളാ​ണ്... ഈ ​വ​ഴി​ക്ക് ക​ട​ക്കാ​ൻ പ​റ്റാ​റു​ണ്ടോ... ഇ​ന്നു നോ​ക്ക്യേ...
ഇ​ട​റോ​ഡി​ൽ നി​ന്നും റൗ​ണ്ടി​ലേ​ക്കു ക​യ​റി വ​ന്ന​വ​ർ ന​ട​ന്നു​ പോ​കു​ന്ന​വ​രോ​ടും റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​വ​രോ​ടും ചോ​ദി​ക്കു​ന്ന​തു കേ​ട്ടു -​ സാ​ന്പി​ള് ക​ഴി​ഞ്ഞാ...
നി​മി​ഷ​നേ​ര​മേ വേ​ണ്ടി വ​ന്നു​ള്ളു സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് പൂ​ർ​ണ​മാ​കാ​ൻ.
ന​ഗ​ര​ത്തി​ലേ​ക്കു വ​രാ​തെ ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ർ ഫ്ലാ​റ്റു​ക​ളി​ലെ ടെ​റ​സി​ൽ നി​ന്ന് സാ​ന്പി​ൾ നോ​ക്കി. ക​ണ്ടു എ​ന്നു പ​റ​യാ​ൻ പ​ല​ർ​ക്കു​മാ​യി​ല്ല.
അ​ഞ്ചാ​റ് അ​മി​ട്ടെ​ങ്കി​ലും പൊ​ട്ടി​ക്ക്യാ​യി​രു​ന്നു എ​ന്നു വി​ഷ​മ​ത്തോ​ടെ പ​റ​ഞ്ഞ വെ​ടി​ക്കെ​ട്ടു ക​ന്പ​ക്കാ​രെ ന​ഗ​ര​ത്തി​ൽ ക​ണ്ടു.
അ​ടു​ത്ത വ​ർ​ഷം സാ​ന്പി​ള് പൊ​രി​ക്കും... ഇ​ത്ത​വ​ണ​ത്തേം​കൂ​ടി ചേ​ർ​ത്ത് പൊ​രി​പൊ​രി​ക്കും.... കൂ​ട്ട​ത്തി​ലൊ​രാ​ൾ ത​റ​പ്പി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.
പൂ​ല​ർ​ച്ചെ വെ​ടി​ക്കെ​ട്ടി​ന് ആ​ളു​ക​ളെ റൗ​ണ്ടി​ലേ​ക്കും പ​രി​സ​ര​ത്തേ​ക്കും ക​ട​ത്തി​ല്ലെ​ന്ന തീ​രു​മാ​ന​വും വെ​ടി​ക്കെ​ട്ട് ക​ന്പ​ക്കാ​ർ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.
സാ​ന്പി​ളും ക​ണ്ട് തി​രി​ച്ചു​ന​ട​ക്കു​ന്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​തു പോ​യ​കാ​ല സാ​ന്പി​ളു​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. ര​ണ്ടാ​മ​ത് കൊ​ളു​ത്താ​നു​ള്ള​വ​ർ വ​ല്ലാ​തെ വൈ​കു​ന്പോ​ൾ ക​മ​ന്‍റു പ​റ​യാ​റു​ള്ള​തും പൊ​ട്ടി​ക്ക​ടാ എ​ന്നു​റ​ക്കെ വി​ളി​ച്ചു പ​റ​യാ​റു​ള്ള​തും തീ ​വേ​ണോ എ​ന്ന് ചോ​ദി​ച്ച് ക​ളി​യാ​ക്കാ​റു​ള്ള​തും... ക​ട​ലാ​സ് വി​രി​ച്ച് റൗ​ണ്ടി​ലി​രി​ക്കാ​റു​ള്ള​തും... ന​ഗ​രം ന​ട​ന്നു​വ​ലം​വ​ച്ച് പ​ന്ത​ലു​ക​ണ്ട് തേ​ക്കി​ൻ​കാ​ട്ടി​ൽ മേ​യാ​റു​ള്ള​തു​മൊ​ക്കെ പ​ല​രും ഓ​ർ​ത്തു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.
സാ​ന്പി​ളി​ൽ ഇ​ത്ത​വ​ണ ന​ഗ​രം കു​ലു​ങ്ങി​യി​ല്ല. ആ​ർ​ക്കും ചെ​വി പൊ​ത്തേ​ണ്ടി വ​ന്നി​ല്ല. ഗ​ന്ധ​ക​ത്തി​ന്‍റെ ഗ​ന്ധ​മി​ല്ലാ​തെ തൃ​ശൂ​ർ ന​ഗ​രം നിദ്രയിലേക്കാണ്ടു...പൂരനാൾ സ്വപ്നം കണ്ടുകൊണ്ട്...