ആ​ന​ക​ളെ പ​രി​ശോ​ധി​ച്ച് സാ​ക്ഷ്യ​പ​ത്രം ന​ൽ​കും
Thursday, April 22, 2021 12:26 AM IST
തൃ​ശൂ​ർ: പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ഘ​ട​ക​പൂ​ര​ങ്ങ​ളു​ടെ​യും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ന​ക​ളെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്‍റെ വി​ദ​ഗ്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി സാ​ക്ഷ്യ​പ​ത്രം ന​ൽ​കും. ഇ​തി​നാ​യി തൃ​ശൂ​ർ ജി​ല്ല വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ഉ​ഷാ റാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 അം​ഗ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ന​യു​ടെ ആ​രോ​ഗ്യം, എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ത്തു​ള്ള പ​രി​ച​യം, പൊ​തു സ്വ​ഭാ​വം എ​ന്നി​വ വി​ല​യി​രു​ത്തി അ​ത​തു ദേ​വ​സ്വ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ആ​ന​ക​ളു​ടെ ലി​സ്റ്റി​ന് അ​നു​മ​തി ന​ൽകും.

പൂ​ര ദി​വ​സ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​ന ചി​കി​ത്സ​ക​രും മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​രും അ​ട​ങ്ങി​യ ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ബേ​ബി ജോ​സ​ഫ് അ​റി​യി​ച്ചു.