തി​രു​വി​ല്വാ​മ​ല​യി​ലെ റോ​ഡ് നിർമാണം; അ​പാ​ക​ത​യ്ക്കു പ​രി​ഹാ​ര​മാ​കു​ന്നു
Thursday, April 22, 2021 12:21 AM IST
തി​രു​വി​ല്വാ​മ​ല: പ​ഞ്ചാ​യ​ത്തി​ലെ കാ​ന​ക​ൾ നി​ക​ത്തി​യും കോ​ണ്‍​ക്രീ​റ്റ് റോ​ഡി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ കാ​ന​യ്ക്കു മു​ക​ളി​ൽ സ്ലാ​ബി​ട്ടും പ​ണി​ത ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്ക് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷ​മാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ർ​ഡി​ലാ​ണു ക​ന​കാ​ല​യം നേ​താ​ജി റോ​ഡി​ൽ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ സ്ലാ​ബു​ക​ൾ ഇ​ട്ടി​രു​ന്ന​ത്. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ സ്ലാ​ബി​ൽ ഉ​ര​സി​യാ​ണു പോ​യി​രു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​യും ദു​രി​ത​മാ​യി​രു​ന്നു.

ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ സ്ലാ​ബു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​യി. കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​ക്കു​ന്ന മെ​ഷീ​ൻ കൊ​ണ്ടു​വ​ന്നു സ്ലാ​ബു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വി​ല്വാ​മ​ല​യി​ലെ വ​ല്ലാ​ത്ത റോ​ഡു​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ 16ാം വാ​ർ​ഡി​ലെ ആ​ക്ക​പ്പ​റ​ന്പ് തെ​രു​വി​ൽ​നി​ന്നു മ​ലേ​ശ​മം​ഗ​ലം റോ​ഡി​ൽ എ​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡ്, കു​ത്താ​ന്പു​ള്ളി റോ​ഡി​ൽ​നി​ന്ന് ആ​ക്ക​പ്പ​റ​ന്പ് തെ​രു​വി​ലേ​യ്ക്കു പോ​കു​ന്ന മ​ട​പ്പു​ള്ളി റോ​ഡ്, കാ​ട്ടു​കു​ളം മ​ല്ലി​ച്ചി​റ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കാ​ന​ക​ൾ നി​ക​ത്തി​യ​ത്.

വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ചെ​റി​യ താ​ഴ്ച​യു​ണ്ടെ​ങ്കി​ലും ചി​ല​ർ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി നി​ർ​മാ​ണം ന​ട​ത്തി​യ​തോ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ന​ടു​റോ​ഡി​ലൂ​ടെ​ത​ന്നെ ഒ​ഴു​കും. വെ​ള്ള​ത്തി​നു പോ​കാ​ൻ വേ​റെ വ​ഴി​യി​ല്ല. റോ​ഡി​നു വീ​തി കൂ​ടി​യ​തോ​ടെ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റാ​ത്ത​തി​നാ​ൽ വ​ഴി​മു​ട​ക്കി​ക​ളാ​യി ഇ​പ്പോ​ഴും റോ​ഡി​ലു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ കു​ത്താ​ന്പു​ള്ളി റോ​ഡി​ൽ​നി​ന്നും ആ​ക്ക​പ്പ​റ​ന്പ് തെ​രു​വി​ലേ​യ്ക്കു പോ​കു​ന്ന മ​ട​പ്പു​ള്ളി റോ​ഡി​ന്‍റെ താ​ഴ്ന്ന ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലേ​ക്കു ച​പ്പു​ച​വ​റു​ക​ൾ കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യെ​ത്തി​യ​തു വ്യാ​പ​ക​മാ​യ പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ എം. ​ഉ​ദ​യ​ൻ എ​ൽ​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കു പ​രാ​തി ന​ല്കി​യി​രു​ന്നു. അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ കാ​ന​ക​ളും ക​ൾ​വ​ർ​ട്ടു​ക​ളും ശ​രി​യാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​റി​യു​ന്നു.