നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്തു; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു
Tuesday, April 13, 2021 1:09 AM IST
മാ​ള: നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലെ വീ​ടി​ൽ മ​തി​ൽ ത​ക​ർ​ത്തു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ന്ന​മ​ന​ട ഭാ​ഗ​ത്തു​നി​ന്ന് മാ​ള​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കോ​ർ​പി​യോ വാ​ഹ​ന​മാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് യ​ഹൂ​ദ ശ്മ​ശാ​ന​ത്തി​നു സ​മീ​പം ഞ​ർ​ലേ​ലി ദേ​വ​സി​യു​ടെ ഗേ​റ്റും മ​തി​ലും ത​ക​ർ​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം പാ​ടെ ത​ക​ർ​ന്നു.
കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യെ​ങ്കി​ലും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

സൗ​ജ​ന്യ
ഡ​യാ​ലി​സി​സ് കി​റ്റ്

വാ​ടാ​ന​പ്പ​ിള്ളി: സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ഇ​ട​വ​ക​യി​ലെ പ​രേ​ത​നാ​യ പ​ള്ളി​ക്കു​ന്ന​ത്ത് ഫ്രാ​ൻ​സീ​സി​ന്‍റെ ഭാ​ര്യ​യും വാ​ടാ​ന​പ്പ​ിള്ളി-​ഗ​ണേ​ശ​മം​ഗ​ലം എം​യു​പി​എ​സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ ഏ​ല്യ​യു​ടെ 90-ാം ജന്മ​വാ​ർ​ഷി​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 90 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു. ഫോൺ: 9447034699, 04872603444.