അ​റി​വ​ിന്‍റെ വ​സ​ന്ത​വു​മാ​യി "സ​യ​ൻ​സ് പാ​ർ​ല​മെ​ന്‍റ്’
Tuesday, March 9, 2021 12:29 AM IST
തൃ​ശൂ​ർ: ദേ​ശീ​യ ശാ​സ്ത്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ വി​ജ്ഞാ​ൻ​സാ​ഗ​ർ ഒരുക്കിയ "സ​യ​ൻ​സ് പാ​ർ​ല​മെ​ന്‍റ് ’ എ​ന്ന പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി കു​ട്ടി​ക​ൾ​ക്കു അ​റി​വ​ിന്‍റേയും ജി​ജ്ഞാ​സ​യു​ടെ​യും വ​സ​ന്ത​മൊ​രു​ക്കി. ജി​ല്ല​യി​ലെ വി​വി​ധ ഹൈ​സ്കൂ​ൾ - ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത പ​ത്തു വി​ദ്യാ​ർ​ഥിക​ളാ​ണു സ​യ​ൻ​സ് നി​യ​മ​സ​ഭ​യി​ൽ "എം​എ​ൽ​എ’മാർ ആ​യി എ​ത്തി​യ​ത്..!
ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ഈ ​ശാ​സ്ത്ര പ​രി​പാ​ടി നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ശാ​സ്ത്ര ചോ​ദ്യോ​ത്ത​ര​വേ​ള ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.
"നി​യ​മ​സ​ഭാ സ്പീ​ക്ക​ർ’ ഹ്ര​സ്വ പ്ര​സം​ഗ​ത്തി​നു​ശേ​ഷം ശാ​സ്ത്ര​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി "ഗ​വ​ർ​ണ​റെ’ സ​ഭ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു. ശാ​സ്ത്ര​സം​ബ​ന്ധി​യാ​യ ചോ​ദ്യ​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ "എം​എ​ൽ​എ’മാ​ർ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. അ​ത​തു മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, പൊ​തു​വി​ജ്ഞാ​ന "മ​ന്ത്രി​മാ​ർ’ മ​റു​പ​ടി ന​ൽ​കി..
ഡോ. ​ടി.​ആ​ർ. ഗോ​വി​ന്ദ​ൻകു​ട്ടി സ്പീ​ക്ക​റാ​യി. ഡോ. ​എ.​വി. ര​ഘു ഗ​വ​ർ​ണ​റും പ്ര​ഫ. സി ​വി​മ​ല മു​ഖ്യ​മ​ന്ത്രി​യും ആ​യി. വി​വി​ധ ശാ​സ്ത്ര​വി​ഷ​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രാ​യി എ​ത്തി​യ​ത് പ്ര​ഫ. കെ. ​ആ​ർ ജ​നാ​ർദ​ന​ൻ, ഡോ. ​വി. എം. ​ഇ​ക്ബാ​ൽ, കെ.​എ​സ്. സു​ധീ​ർ എ​ന്നി​വ​രാ​ണ്. ഡോ.​എ​സ്.​എ​ൻ. പോ​റ്റി​യാ​ണ് മു​ഖ്യ കോ​ഓർഡി​നേ​റ്റ​റാ​യ​ത്. സ്പെ​ഷൽ ഓ​ഫീ​സ​ർ വി.​എ​സ്. ശ്രീ​ജി​ത്ത് ന​ന്ദി പ​റ​ഞ്ഞു.
മാ​ധ​വ് സ​ജേ​ഷ്, ഇ.​എ​സ്. ഗൗ​തം കൃ​ഷ്ണ, എ. ​ശ്രീ​ഹ​രി, ആ​ർ. ഭ​ദ്ര, കെ.​ആ​ർ. അ​നു​വൃ​ന്ദ, അ​ക്ഷ​യ് രാ​ജേ​ഷ്, നി​ര​ഞ്ജ​ൻ ജെ. ജ​ഗ​ദീ​ഷ്, കെ.​ഐ. ഷ​ഫ്ന, കെ.​ബി. ദേ​വി​ക, എ​സ്. പ്രാ​ർ​ഥ​ന എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ശാ​സ്ത്ര പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്.