ജാ​ഗ​ര​ണ പ​ദ​യാ​ത്ര ഭ​ക്തി​നി​ർ​ഭ​രം; ഇ​ന്ന് ബി​ഷ​പ് ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും
Sunday, February 28, 2021 12:32 AM IST
പാ​ലയൂ​ർ: വ​ലി​യ നോ​ന്പി​ലെ ര​ണ്ടാം വെ​ള്ളി ജാ​ഗ​ര​ണ​പ​ദ​യാ​ത്ര​യു​മാ​യി നൂ​റു ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പാ​ല​യൂ​ർ മാ​ർ തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ കേ​ന്ദ്ര​ത്തി​ലെ​ത്തി.
പാ​ല​യൂ​ർ ഫൊ​റോ​ന​യി​ൽ​പ്പെ​ട്ട പ​ള്ള​ക​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളാ​ണു വി​ശു​ദ്ധ കു​രി​ശും ക​ത്തി​ച്ച മെ​ഴു​കു​തി​രി​ക​ളു​മാ​യി പ്രാ​ർ​ഥ​ന മ​ന്ത്ര​ങ്ങ​ളു​മാ​യി ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് എ​ത്തി​യ​ത്.

ജാ​ഗ​ര​ണ പ​ദ​യാ​ത്ര​യു​മാ​യി എ​ത്തി​യ ചെ​മ്മ​ണൂ​ർ ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ൾ വി​കാ​രി ഫാ. ​ഫെ​ബി​ൻ കു​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​വി​ള​ക്കി​ൽ ആ​ദ്യ​ത്തെ തി​രി​തെ​ളി​യി​ച്ചു. തു​ട​ർ​ന്നു വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു. നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ രാ​ത്രി ഒ​ന്പ​തു​മ​ണി​യോ​ടെ പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ സ​മാ​പി​ച്ചു.

വി​ശ്വാ​സം ഏ​റ്റു​പ​റ​ഞ്ഞ് എ​ത്തി​യ വി​ശ്വാ​സി​ക​ളെ ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി, സ​ഹ വി​കാ​രി ഫാ. ​നി​ർ​മ​ൽ അ​ക്ക​ര​പ​ട്ട്യേ​ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ.​എ​ഫ്. ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ഇ.​കെ. ജോ​സ്, ട്ര​സ്റ്റി​മാ​രാ​യ പി​യൂ​സ് ചി​റ്റി​ല​പ്പി​ള്ളി, ബാ​ബു ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ടോ​ണി ച​ക്ര​മാ​ക്കി​ൽ, വ​ർ​ഗീ​സ് ത​ല​ക്കോ​ട്ടൂ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ സി.​ഡി. ഫ്രാ​ൻ​സി​സ്, ബോ​ബ് എ​ലു​വ​ത്തി​ങ്ക​ൽ, റെ​ജി ജ​യിം​സ്, പി.​വി. പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

ഇ​ന്നു രാ​വി​ലെ 9.30ന് ​അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​കും.