മ​രോ​ട്ടി​ച്ചാ​ൽ സെന്‍റ് ജോ​ർ​ജ് പ​ള്ളി ഒ​ാർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി
Sunday, January 24, 2021 12:33 AM IST
മാ​ന്ദാ​മം​ഗ​ലം: സ​ഭാത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് 21 വ​ർ​ഷം മു​ന്പ് അ​ട​ച്ചു പ ൂട്ടി​യ മ​രോ​ട്ടി​ച്ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി കോ​ട​തി വി​ധി​യെത്തു​ട​ർ​ന്ന് ഒ​ാർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.
ഒാ​ർ​ത്ത​ഡോ​ക്സ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സം​ഘ​ർ​ഷസാ​ധ്യ​ത ക​ണ​ക്കാ​ക്കി വ​ൻ പോ​ലീ​സ് സം​ഘം പ​ള്ളി പ​രി​സ​ര​ത്ത് ക്യ​ാന്പ് ചെ​യ്യു​ക​യാ​ണ്. 21 വ​ർ​ഷം മു​ന്പ് ഇ​രു​വി​ഭാ​ഗ​വും പ്ര​ർത്ഥ​ന ന​ട​ത്തി​യി​രു​ന്ന പ​ള്ളി 1999 ലെ ​സ​ഭാത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് റിസീവ​ർ ഭ​ര​ണ​ത്തി​ലാ​വു​ക​യും ഇ​രു​വി​ഭാ​ഗ​ത്തി​നും പ്ര​വേ​ശ​ന അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ള​ളി അ​ട​ച്ചുപൂ​ട്ടി നാ​ശം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാ പ​ള്ളി​ക​ളും ഒാ​ർ​ത്ത​ഡോ​ക്സി​ന് വീ​ട്ടു​ന​ല്​കി​ക്കൊ​ണ്ടു​ള്ള കോ​ട​തി വി​ധി​യെത്തു​ട​ർ​ന്ന് റിസീവ​റാ​യി​രു​ന്ന ആ​ർഡിഒ താ​ക്കോ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 14 ന് ​ഒ​ാർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​നു താ​ക്കോ​ൽ കൈ​മാ​റി എ​ന്നാ​ൽ പോ​ലീ​സ് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ഇന്നലെ തൃശൂ​ർ എസിപി വി.​കെ.​രാ​ജു, ഗു​രു​വാ​യു​ർ എസി​പി ബി​ജു ഭാ​സ്ക്ക​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എസി​പി ബി​ജുകു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ള്ളി തു​റ​ന്ന​ത്. തു​ട​ർ​ന്ന് ഒ​ാർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ബി​ഷ​പ്പ്് യൂ​ഹ​ന്നാ​ൻ മാ​ർ മി​ലി​ത്തി​യോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ർ​ത്ഥ​ന ന​ട​ത്തി​യശേ​ഷം പ​ള്ളി​യും പ​രി​സ​ര​വും വ്യ​ത്തി​യാ​ക്കി. ഇന്നു രാ​വി​ലെ ഒന്പതിന് ​പ്ര​ത്യേ​ക പ്ര​ത്ഥ​ന ശൂ​ശ്രു​ഷ​ക​ൾ​ക്കുശേ​ഷം പ​ള്ളി​യു​ടെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ കു​ടി വൃ​ത്തി​യാ​ക്കും എ​ന്ന് ഒ​ാർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​റ​ഞ്ഞു. എ​ന്നാ​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ഇന്ന് മ​രോ​ട്ടി​ച്ചാ​ൽ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് പാ​ത്രി​യാ​ർ​ക്കി​സ് സെ​ന്‍റ​റി​ലെ കു​ർ​ബാ​ന​യ്ക്കുശേ​ഷം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലേക്ക് പ്ര​തി​ഷേ​ധ ജാ​ഥയും തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തുമെ​ന്ന് ഫാ​. തോ​മസ് പ​റ​ഞ്ഞു.