സംസ്ഥാന ബജറ്റ്: മണ്ഡലങ്ങൾക്കു കൈനിറയെ പദ്ധതികൾ
Saturday, January 16, 2021 12:32 AM IST
പു​തു​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ൽ 144 കോ​ടി രൂ​പ​യു​ടെ 20 പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു. കാ​ഞ്ഞാ​ണി:​മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ഡ്ജ​റ്റി​ൽ 134.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി. വി​വി​ധ​ങ്ങ​ളാ​യ 19 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ. പ​റ​ഞ്ഞു.

കു​ന്നം​കു​ളം: മ​ണ്ഡ​ല​ത്തി​ൽ 38.10 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ബജറ്റിൽ ഇടം നേടി.
തൃ​പ്ര​യാ​ർ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് വ​ൻ നേ​ട്ടം. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൃ​പ്ര​യാ​ർ ബ​സ് സ്റ്റാ​ൻഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ലക്സി​ന് ര​ണ്ടാം​ഘ​ട്ട​മാ​യി മൂന്നു കോ​ടി രൂ​പ കൂ​ടി വ​ക​യി​രു​ത്തി.

നേ​ര​ത്തേ വ​ക​യി​രു​ത്തി​യ 5 കോ​ടി​ക്കു പു​റ​മെ​യാ​ണി​ത്. ഇ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് എട്ടുകോ​ടിരൂ​പ ചെല​വ​ഴി​ക്കും.

ഒ​ല്ലൂ​ർ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ​മേ​ഖ​ല​ക​ളി​ലെ​യും വി​ക​സ​ന​പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്ക് 149 കോ​ടി രൂ​പ​യാ​ണ് ബ​ഡ്ജ​റ്റി​ൽ വ​ക ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ എ​റ്റ​വും കു​ടു​ത​ൽ സം​ഖ്യ ടൂ​റി​സം വ​ള​ർ​ച്ച​ക്ക് വേ​ണ്ട​യാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

പാ​വ​റ​ട്ടി: മ​ണ​ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ഡ്ജ​റ്റി​ൽ 134.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി. വി​വി​ധ​ങ്ങ​ളാ​യ 19 പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന് മു​ര​ളി പെ​രു​നെ​ല്ലി എം.​എ​ൽ.​എ. പ​റ​ഞ്ഞു.

അ​ന്തി​ക്കാ​ട്: നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ലെ പെ​രി​ങ്ങോ​ട്ടു​ക​ര കേ​ന്ദ്ര​മാ​ക്കി പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കും. വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ഡ്ജ​റ​റി​ൽ നി​ർ​മാ​ണ​ത്തി​നാ​യി 50 ല​ക്ഷം വ​ക​യി​രു​ത്തി​യ​താ​യി. ഗീ​താ ഗോ​പി എം ​എ​ൽ എ ​അ​റി​യി​ച്ചു.