ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്‌ക്കാ​യി യു​ഡി​എ​ഫ്, തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫ്
Monday, November 30, 2020 11:46 PM IST
കോ​ത​മം​ഗ​ലം: കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കാ​യി യു​ഡി​എ​ഫും ഭ​ര​ണം തി​രി​ച്ചു പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും പോ​രാ​ട്ടം മു​റു​കു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷം യു​ഡി​എ​ഫാ​ണ് കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച​ത്. വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് പാ​ള​യം. ഇ​ക്കു​റി ഭ​ര​ണം തി​രി​ച്ച് പി​ടി​ക്കാ​മെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫും ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ഡി​എ​ക്ക് ര​ണ്ട് വാ​ർ​ഡി​ൽ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്. പ​ല​വാ​ർ​ഡു​ക​ളി​ലും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും നേ​രി​ട്ടാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ മാ​മ​ച്ച​ൻ ജോ​സ​ഫും എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ സാ​ബു വ​ർ​ഗീ​സും ഏ​റ്റു​മു​ട്ടു​ന്ന മൂ​ന്നാം വാ​ർ​ഡി​ലാ​ണ് ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ.​യു. കു​ര്യാ​ക്കോ​സ് എ​ൻ​ഡി​എ​ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സ് റി​ബ​ലി​ന്‍റെ സാ​ന്നി​ദ്ധ്യം​കൊ​ണ്ട് 12-ാം വാ​ർ​ഡും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യ വി.​കെ. വ​ർ​ഗീ​സി​നെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​ബി​ൻ​സ് വ​ർ​ഗീ​സ് രം​ഗ​ത്തു​ള്ള​ത്.
എ​ൽ​ഡി​എ​ഫി​ന്‍റെ റോ​യി വ​ർ​ഗീ​സും സ്വ​ത​ന്ത്ര​നാ​യ സോ​ജ​ൻ വ​ർ​ഗീ​സു​മാ​ണ് മ​റ്റ് ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ. അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ൽ ശ​ക്ത​രാ​യ സ്വ​ത​ന്ത്ര​രു​ടെ സാ​ന്നി​ദ്ധ്യം മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​ണ്. അ​ഞ്ചാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ സി​നി ബി​ജു​വും യു​ഡി​എ​ഫി​ലെ റീ​ജ തോ​മ​സും മ​ത്സ​രി​ക്കു​ന്പോ​ൾ സ്വ​ത​ന്ത്ര​രാ​യി മാ​യ ബി​നോ​യി​യും സു​ഭ​ദ്ര സു​ധാ​ക​ര​നും രം​ഗ​ത്തു​ണ്ട്.
ആ​റാം വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ ബി​ജി ബി​നി​യും എ​ൽ​ഡി​എ​ഫി​ലെ ജി​ഷ ജി​ജോ​യും മ​ത്സ​രി​ക്കു​ന്നു. സ്വ​ത​ന്ത്ര​രാ​യി ഷീ​ബ ജോ​ർ​ജും രം​ഗ​ത്തു​ണ്ട്. ഏ​ഴാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി ജ​യ ഷാ​ജി​യും യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി ബീ​ന റോ​ജോ​യു​മാ​ണ്. സ്വ​ത​ന്ത്ര​ര​രാ​യ ബി​ജി ബി​ജ​വും സോ​ണി ജോ​ളി​യും വാ​ർ​ഡി​ൽ ശ​ക്ത​മാ​യ സാ​ന്നി​ദ്ധ്യ​മാ​ണ്.
ഒ​ന്നാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ ജോ​ർ​ജു​കു​ട്ടി ജോ​സ​ഫും യു​ഡി​എ​ഫി​ലെ ബേ​സി​ൽ ബേ​ബി​യും ഏ​റ്റു​മു​ട്ടു​ന്നു. ര​ണ്ടാം വാ​ർ​ഡി​ൽ മു​ൻ അം​ഗം യു​ഡി​എ​ഫി​ലെ ബി​ജു ചെ​റി​യാ​നെ​തി​രെ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​ജോ ആ​ന്‍റ​ണി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ടി.​പി. ഉ​ണ്ണി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. നാ​ലാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ഞ്ജു സാ​ബു​വും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷൈ​ല ജി​ജോ​യും ജ​യ​പ്ര​തീ​ഷ​യി​ൽ ത​ന്നെ​യാ​ണ്.
എ​ട്ടാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ വി.​സി. ചാ​ക്കോ​യും യു​ഡി​എ​ഫി​ലെ ബി​ജു വെ​ട്ടി​ക്കു​ഴ​യും ഒ​ൻ​പ​താം വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ ഗോ​പി മു​ട്ട​ത്തും എ​ൽ​ഡി​എ​ഫി​ലെ പി.​എ. വേ​ല​പ്പ​നും പ​ത്താം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ ആ​ശാ ജ​യ​പ്ര​കാ​ശും യു​ഡി​എ​ഫി​ലെ ഓ​മ​ന റെ​ജി​യും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്നു. 11-ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി എ​ൽ​ദോ​സി​നെ നേ​രി​ടു​ന്ന​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​സി ജോ​സാ​ണ്. സ്വ​ത​ന്ത്ര​യാ​യി ലീ​ല​യും രം​ഗ​ത്തു​ണ്ട്. 13-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​നാ​യി അ​ൽ​ഫോ​ൻ​സ​യും യു​ഡി​എ​ഫി​നാ​യി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി യാ​ക്കോ​ബും സ്വ​ത​ന്ത്ര​യാ​യ മാ​യ​യു​മാ​ണ് രം​ഗ​ത്തു​ള്ള​ത്.