കൊ​ര​ട്ടി പ​ള്ളി​യി​ലെ മു​ന്‍ പ്ര​തി​നി​ധി യോ​ഗാം​ഗ​ങ്ങ​ളു​ടെ അ​യോ​ഗ്യ​ത നീ​ക്കം ചെ​യ്തു
Monday, November 30, 2020 11:41 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഏ​താ​നും പേ​ര്‍​ക്ക്, ഇ​ട​വ​ക​യു​ടെ ഭ​ര​ണ​സ​മി​തി​ക​ളി​ല്‍ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​നു ക​ല്‍​പി​ച്ചി​രു​ന്ന അ​യോ​ഗ്യ​ത അ​തി​രൂ​പ​ത നീ​ക്കം ചെ​യ്തു.
അ​യോ​ഗ്യ​ത ക​ല്പി​ക്ക​പ്പെ​ട്ട​വ​ര്‍ അ​തി​രൂ​പ​ത നി​യ​മ​സം​ഹി​ത​യ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​തി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി സാ​മ്പ​ത്തി​ക​നേ​ട്ട​മോ പ​ള്ളി​ക്കു സാ​മ്പ​ത്തി​ക ന​ഷ്ട​മോ ഉ​ണ്ടാ​ക്കി​യ​താ​യി കോ​ട​തി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​തി​രൂ​പ​ത നേ​തൃ​ത്വം അ​യോ​ഗ്യ​ത നീ​ക്കം ചെ​യ്ത​ത്.
ഇ​ട​വ​ക​യി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ല ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ഗ​ണി​ച്ച് 2018 മേ​യ് ആ​റി​നാ​ണു ഏ​താ​നും പേ​ര്‍​ക്ക് ഭ​ര​ണ​സ​മി​തി​ക​ളി​ല്‍ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ല്‍ അ​യോ​ഗ്യ​ത ക​ല്പി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ 2014-2016, 2016-2018 കാ​ല​യ​ള​വി​ലെ പ്ര​തി​നി​ധി​യോ​ഗാം​ഗ​ങ്ങ​ള്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​ത്തേ​ക്കും ക​ല്പ​ന​യി​ല്‍ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ടു​പേ​ര്‍​ക്ക് ഏ​ഴു​ വ​ര്‍​ഷ​ത്തേ​ക്കു​മാ​ണ് അ​യോ​ഗ്യ​ത നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്.
അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട ആ​രെ​യും ക​മ്മീ​ഷ​ന്‍ വ്യ​ക്തി​പ​ര​മാ​യി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്താ​ത്ത​തി​നാലും അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യാ​ത്ത​തി​നാലും അ​യോ​ഗ്യ​ത പി​ന്‍​വ​ലി​ച്ച് കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി അ​തി​രൂ​പ​താ ക​ച്ചേ​രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.
ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് അ​തി​രൂ​പ​ത​യു​ടെ പു​തി​യ ന​ട​പ​ടി. സ​ഭ​യു​ടെ സ്വ​ത്ത് നി​യ​മാ​നു​സൃ​തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​തി​നു നി​യു​ക്ത​രാ​യ​വ​രും ഇ​ട​വ​ക​സ​മൂ​ഹം മു​ഴു​വ​നും ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.