ഹ​രി​ത ക​ഷാ​യ നി​ർ​മാ​ണ പ​രി​ശീ​ല​നം
Saturday, November 28, 2020 11:39 PM IST
കോ​ത​മം​ഗ​ലം: ജൈ​വ​കൃ​ഷി​ക്കാ​യി വൃ​ക്ഷാ​യു​ർ​വേ​ദം ഹ​രി​ത ക​ഷാ​യ നി​ർ​മാ​ണ പ​രി​ശീ​ല​ന​വു​മാ​യി പി​ണ്ടി​മ​ന​യി​ലെ ക​ർ​ഷ​ക​ർ. ആ​ത്മ സം​യോ​ജി​ത കൃ​ഷി ജൈ​വ​ഗൃ​ഹം പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തു​ന്ന കൃ​ഷി പാ​ഠ​ശാ​ല​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശീ​ല​നം.

ജൈ​വ​ഗൃ​ഹം പ​ദ്ധ​തി​യി​ൽ പി​ണ്ടി​മ​ന​യി​ലെ മാ​തൃ​കാ ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​ന്ന​യ്ക്ക​ൽ എ​ൽ​ദോ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കൃ​ഷി പാ​ഠ​ശാ​ല​യു​ടെ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഐ​ക്ക​ര​നാ​ട് കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്ജു പോ​ൾ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​പി. സി​ന്ധു, കൃ​ഷി ഓ​ഫീ​സ​ർ സി. ​അ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ കെ.​എം. സൈ​നു​ദീ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ.​എം. ഷാ​ന​വാ​സ്, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ ഇ​ല​ക​ൾ ചെ​റു​താ​യി മു​റി​ച്ച്, ചാ​ണ​കം, മു​ള​പ്പി​ച്ച ഉ​ഴു​ന്ന്, ശ​ർ​ക്ക​ര, വെ​ള്ളം എ​ന്നി​വ​യും ചേ​ർ​ത്താ​ണ് വൃ​ക്ഷാ​യു​ർ​വേ​ദ ഹ​രി​ത​ക​ഷാ​യം ത​യാ​റാ​ക്കു​ന്ന​ത്. പ​ിണ്ടി​മ​ന​യി​ൽ ക​ർ​ഷ​ക​ർ കൂ​ട്ടാ​യി എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി മി​ശ്രി​തം ത​യാ​റാ​ക്കി. 15 ദി​വ​സം ഡ്ര​മ്മി​ൽ സൂ​ക്ഷി​ച്ച ശേ​ഷ​മാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജൈ​വ കൃ​ഷി​രീ​തി അ​നു​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​ന ക്ലാ​സ് പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും.