ജില്ലയിൽ 797 പേ​ര്‍​ക്കു കോ​വി​ഡ്
Saturday, November 21, 2020 11:48 PM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ ഇ​ന്ന് 797 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ നാ​ലു​പേ​ർ ഒ​ഴി​കെ 793 പേ​ര്‍​ക്കും രോ​ഗ​മു​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ 173 പേ​ര്‍​ക്ക് രോ​ഗം ഉ​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 11 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും, ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും, മൂ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി.
തൃ​പ്പൂ​ണി​ത്തു​റ (34), ക​ടു​ങ്ങ​ല്ലൂ​ര്‍(33), മ​ര​ട് (31), ചെ​ങ്ങ​മ​നാ​ട്(28), ഒ​ക്ക​ല്‍ (26), കു​ന്ന​ത്തു​നാ​ട് (22), കി​ഴ​ക്ക​മ്പ​ലം (19), ഇ​ട​പ്പ​ള്ളി, തു​റ​വൂ​ര്‍ (18 വീ​തം), ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, രാ​യ​മം​ഗ​ലം(17 വീ​തം), കൂ​വ​പ്പ​ടി (15), ക​രു​മാ​ലൂ​ര്‍(14), ക​റു​കു​റ്റി(13) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

658 പേ​ര്‍​ക്ക് ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യി. 9,382 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. 1,870 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2,026 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. 26,807 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 25,682 പേ​ര്‍ വീ​ടു​ക​ളി​ലും, 39 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും, 1086 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.