പാ​തി ത​ള​ർ​ന്ന ഏ​ലി​ക്കു​ട്ടി​യു​ടെ സ്വ​പ്നഭ​വ​നം യാ​ഥാ​ർ​ഥ്യ​മാ​യി
Thursday, October 29, 2020 1:20 AM IST
പി​റ​വം: ബാ​ല്യ​ത്തി​ൽ ശ​രീ​ര​ത്തി​ന്‍റെ പാ​തി ഭാ​ഗം ത​ള​ർ​ന്ന് നി​രാ​ലം​ബ​യാ​യി തീ​ർ​ന്ന ഏ​ലി​ക്കു​ട്ടി​ക്ക് ഇ​നി ചോ​ർ​ന്നൊ​ലി​ക്കാ​ത്ത അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ താ​മ​സി​ക്കാം. പി​റ​വം ന​ഗ​ര​സ​ഭ​യി​ൽ 24-ാം വാ​ർ​ഡി​ൽ പാ​ഴൂ​ർ ഈ​രേ​ത്തു​മ​ല​യി​ൽ താ​മ​സി​ക്കു​ന്ന 68കാ​രി​യാ​യ ഏ​ലി​ക്കു​ട്ടി​ക്കാ​ണ് സ്വ​പ്ന ഭ​വ​നം സ്വ​ന്ത​മാ​യ​ത്. ഏ​ഴാം വ​യ​സി​ൽ അ​ര​യ​ക്കു കീ​ഴ്പ്പോ​ട്ട് ത​ള​ർ​ന്നു​പോ​യ ഏ​ലി​ക്കു​ട്ടി മാ​താ​പി​താ​ക്ക​ളു​ടെ കാ​ല​ശേ​ഷം ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ​യു​ടേ​യും ചി​ല ബ​ന്ധു​ക്ക​ളു​ടേ​യും അ​യ​ൽ​വാ​സി​ക​ളു​ടേ​യു​മൊ​ക്കെ സ​ഹാ​യ​ത്താ​ലാ​യി​രു​ന്നു ജീ​വി​തം മു​ന്നോ​ട്ടു പോ​യി​രു​ന്ന​ത്. മേ​ഖ​ല​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് വി​വ​ര​മ​റി​ഞ്ഞ സ​മാ​ജ് വാ​ദി ക​ർ​ണാ​ട​ക സം​സ്ഥാ​ന ഘ​ട​കം അ​ധ്യ​ക്ഷ​നും പി​റ​വ​ത്തെ പ്ര​തീ​ക്ഷാ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ റോ​ബി​ൻ ന​രേ​ക്കാ​ടാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്. നാ​ലാ​ഴ്ച മു​ന്പാ​ണ് വീ​ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്.

ചോ​ർ​ച്ച പ​രി​ഹ​രി​ച്ച്, ത​റ ടൈ​ൽ വി​രി​ച്ച്, ഭി​ത്തി​ക​ൾ തേ​ച്ച്, കു​ടു​ത​ൽ സൗ​ക​ര്യ​ത്തി​നാ​യി അ​ലൂമി​നി​യം ഷീ​റ്റ് മേ​ഞ്ഞ ഒ​രു ഷെ​ഡ് കൂ​ടി പ​ണി​തീ​ർ​ത്ത് പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ അ​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ച് ആ​വ​ശ്യ​ത്തി​ന് വ​സ്ത്ര​ങ്ങ​ളും പു​തി​യ പാ​ത്ര​ങ്ങ​ളു​മ​ട​ക്കം അ​ദ്ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ കൂ​ദാ​ശ ക​ർ​മ​ത്തി​ന് യാ​ക്കോ​ബാ​യ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​ന​ച്ചി​യി​ൽ, ക​ള​ന്പൂ​ർ കോ​ള​ങ്ങാ​യി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി വി​കാ​രി ഫാ. ​പി​ന്‍റോ പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് വി​ള​ക്ക് തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​റ​വം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ജീ​സ് ജോ​സ് ചെ​റി​യാ​ൻ വാ​ട്ട​ർ ക​ണ​ക്ഷ​നാ​യി ന​ൽ​കി​യ 15,000 രൂ​പ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് ഈ​നാ​കു​ളം ഏ​ലി​ക്കു​ട്ടി​ക്കു കൈ​മാ​റി. ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​ൽ​സ അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജെ​യ്സ​ണ്‍ പു​ളി​ക്ക​ൽ, ഷാ​ജു ഇ​ല​ഞ്ഞി​മ​റ്റം, കെ.​പി.​സ​ലിം, കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ, തോ​മ​സ് മ​ല്ല​പ്പു​റം, അ​രു​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, പ്ര​ശാ​ന്ത് മ​ന്പു​റം, വ​ത്സ​ല വ​ർ​ഗീ​സ്, പൗ​ലോ​സ് കാ​രി​ത്ത​ടം, ഏ​ലി​യാ​സ് നാ​രേ​ക്കാ​ട്, ശ്രീ​ജി​ത്ത് പാ​ഴൂ​ർ, കു​ര്യ​ൻ പു​ളി​ക്ക​ൽ, ഷാ​ജി അ​ര​മ​ന​പ്പ​റ​ന്പി​ൽ, വ​ർ​ഗീ​സ് മു​ണ്ടോ​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.