കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ
Sunday, October 25, 2020 10:29 PM IST
വാ​ഴ​ക്കു​ളം: വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് ആ​റൂ​ർ കോ​ള​നി പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ കു​മാ​ര​ന്‍റെ മ​ക​ൻ സി​നോ​ജ് (34) ആ​ണ് മ​രി​ച്ച​ത്. വൃ​ക്ക രോ​ഗ​ത്തി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വി​ന് മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ര​ക്കു​ഴ​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ പ​ത്താം വാ​ർ​ഡി​ലാ​ണ് സി​നോ​ജി​ന്‍റെ വീ​ട്. ശ്വാ​സം​മു​ട്ട​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ ജ​ന​റ​ലാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ സി​നോ​ജ് മ​രി​ച്ചു.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ട്ടി​രി​പ്പി​ന് ആ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫോ​ണ്‍ ന​ന്പ​റി​ലെ പി​ശ​കു മൂ​ലം സി​നോ​ജി​ന്‍റെ മ​ര​ണ​വി​വ​രം ഇ​വ​ർ ത​ത്സ​മ​യം അ​റി​ഞ്ഞി​രു​ന്നി​ല്ല.

അ​ജ്ഞാ​ത മൃ​ത​ദേ​ഹം എ​ന്ന നി​ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി വി​വ​രം ന​ൽ​കി​യാ​ണ് വി​വ​രം അ​റി​ഞ്ഞ​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. പി​താ​വ്: കു​മാ​ര​ൻ. മാ​താ​വ്: പ​രേ​ത​യാ​യ അ​മ്മി​ണി.​സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ്, സ​നോ​ജ്.

കാ​ല​ടി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ഞ്ഞൂ​ർ പ​ടി​ഞ്ഞാ​റു ഭാ​ഗം പെ​രു​മാ​യ​ൻ ഒൗ​സേ​ഫി​ന്‍റെ മ​ക​ൻ കൊ​ച്ചൗ​സേ​ഫ് (83) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ കു​റു​മ​ശ്ശേ​രി മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​ൽ​ഫോ​ൻ​സ, ലി​സി, ലൂ​സി (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ, ക​റു​കു​റ്റി), എ​ൽ​സി (എം​ഇ​എ​സ് ഗു​ജ​റാ​ത്ത്), റാ​ണി, റി​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​സ് തൃ​ക്ക​ണ​ശ്ശേ​രി തൊ​ടു​പു​ഴ, ജോ​സ് ത​ളി​യ​ൻ കാ​ഞ്ഞൂ​ർ, ജോ​സ് അ​റ​യ്ക്ക​ൽ പൂ​തം കു​റ്റി (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ൾ താ​ബോ​ർ), ജോ​യ്സ​ണ്‍ പു​ളി​ക്ക​ൽ തൃ​ശൂ​ർ (എം​ഇ​എ​സ് ഗു​ജ​റാ​ത്ത്), പൗ​ലോ​സ് മാ​ട​ൻ (കു​റ്റി​പ്പാ​റ), ജോ​സ് (പാ​റ​പ്പു​റം, വ​ല്ലീ).

പെ​രു​ന്പാ​വൂ​ർ: ത​ണ്ടേ​ക്കാ​ട് പ​ട്ട​രു​മ​ഠം വീ​ട്ടി​ൽ മു​സ്ത​ഫ (85) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ന​ബീ​സ.​മ​ക്ക​ൾ: ബാ​വ​ക്കു​ഞ്ഞ്, കു​ഞ്ഞു​മു​ഹ​മ്മ​ദ്, പി.​എം. സ​ലിം (സി​പി​എം പെ​രു​ന്പാ​വൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി), ആ​മി​ന.
മ​രു​മ​ക്ക​ൾ: സു​ബൈ​ദ, ന​സീ​മ, സി​ജി കൊ​ന്താ​ലം (സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫീ​സ​ർ പെ​രു​ന്പാ​വൂ​ർ), കു​ഞ്ഞു​മു​ഹ​മ്മ​ദ്.

പെ​രു​ന്പാ​വൂ​ർ: കെഎസ്ഇബി ഓ​ഫീ​സി​നു സ​മീ​പം വേ​ലം​പ​റ​ന്പി​ൽ വീ​ട്ടി​ൽ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ക​മ​ലം (71) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ബി​ന്ദു. മ​രു​മ​ക​ൻ: മോ​ഹ​ൻ​ദാ​സ്.

അ​രൂ​ർ: ച​ന്തി​രൂ​ർ മു​രു​ക്കു​ത​റ ജ​സ്റ്റി​ന്‍റെ മ​ക​ൻ ബെ​ൻ ഫ്രാ​ൻ​സിസ് (20) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.​വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്. വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​രി: ആ​ൻ.​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്തി.