എംഎ കോളജിൽ ബിരുദ പ്രോഗ്രാമിലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 23, 2020 12:56 AM IST
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ ബി ​വോ​ക് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ൻ​ഡ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്രോ​ഗ്രാ​മു​ക​ളാ​ണ് ബി ​വോ​ക് ഡേ​റ്റ അ​ന​ലി​റ്റി​ക്സ് ആ​ന്‍​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ്, ബി ​വോ​ക് ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍​ഡ് ടാ​ക്സേ​ഷ​ൻ എ​ന്നി​വ. അ​പേ​ക്ഷ​ക​ൾ 28 ന് ​മു​ന്പ് ന​ൽ​ക​ണം. വെ​ബ്സൈ​റ്റ്: www.macollege. in. ഫോ​ണ്‍: 04852822512, 2822378.