ക​ടി​ഞ്ഞൂ​ൽ​ചി​റ​യി​ൽ പാ​ല​ം നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Tuesday, September 29, 2020 12:23 AM IST
പെ​രു​മ്പാ​വൂ​ർ : രാ​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ടി​ഞ്ഞൂ​ൽ ചി​റ ഭാ​ഗ​ത്ത് നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പെ​രി​യാ​ർ വാ​ലി ലൊ​ലെ​വ​ൽ ക​നാ​ലി​ന്‍റെ കു​റു​കെ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാണോ​ദ്ഘാ​ട​നം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എംഎൽഎ
യുടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നു 23.70 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. കീ​ഴി​ല്ലം കു​റി​ച്ചി​ല​ക്കോ​ട് റോ​ഡി​ൽനി​ന്ന് താ​യ്ക്ക​ര​ചി​റ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​ന് ഇ​രു​നൂറ്റന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ലം പ്ര​യോ​ജ​നം ചെ​യ്യും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സൗ​മി​നി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​ൻ പി.​ടി. ജ്യോ​തി​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജ​ൻ വ​ർ​ഗീ​സ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​യി പൂ​ണേ​ലി​ൽ, കെ.​വി ജെ​യ്സ​ൺ, കെ.​വി പോ​ള​ച്ച​ൻ, ലൈ​ജു തോ​മ​സ്, ഷി​ജോ വ​ർ​ഗീ​സ്, കെ.​വി ഷാ, ​ചെ​റി​യാ​ൻ ജോ​ർ​ജ്, എ​ബി പ​ര​ത്തു​വ​യ​ലി​ൽ, പൗ​ലോ​സ് നെ​ല്ലാ​ക്കാ​ര​ൻ, സാ​ജു മൂ​ലേ​ക്കു​ടി, വ​ർ​ഗീ​സ് മാ​ലി​ൽ, ജെ​ലി​ൻ രാ​ജ​ൻ, വി​ജു കീ​ഴി​ല്ലം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.