ജോ​സ​ഫി​നും കു​ടും​ബ​ത്തി​നും ത​ല​ചാ​യ്ക്കാ​ന്‍ സ്വ​പ്‌​ന​ഭ​വ​നം
Saturday, September 26, 2020 12:00 AM IST
പ​റ​വൂ​ര്‍: കി​ട​പ്പാ​ട​മി​ല്ലാ​തെ വി​ഷ​മ​സ​ന്ധി​യി​ലാ​യി​രു​ന്ന ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ക​ട​ല്‍​വാ​തു​രു​ത്ത് പു​ത്തേ​ഴ​ത്ത് ജോ​സ​ഫ് ആ​ന്‍റ​ണി​ക്കും കു​ടും​ബ​ത്തി​നും ഇ​നി അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ല്‍ അ​ന്തി​യു​റ​ങ്ങാം. കോ​ട്ട​പ്പു​റം രൂ​പ​ത​യും രൂ​പ​ത​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ കി​ഡ്‌​സും ചേ​ര്‍​ന്ന് ഇ​വ​ര്‍​ക്ക് സ്വ​പ്‌​ന​ഭ​വ​നം നി​ര്‍​മി​ച്ചു ന​ല്‍​കി.
2018ലെ ​പ്ര​ള​യ​ത്തി​ല്‍ ഇ​വ​രു​ടെ വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ന​ട്ടെ​ല്ലി​നു രോ​ഗം ബാ​ധി​ച്ച ഇ​ള​യ മ​ക​ള്‍​ക്ക് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ കാ​ലു​ക​ള്‍ ത​ള​ര്‍​ന്നു പോ​യി. വ​ഴി​യ​രു​കി​ല്‍ ക​രി​ക്കു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന ജോ​സ​ഫി​ന് മ​ക​ളു​ടെ ചി​കി​ത്സാ ചെ​ല​വി​നു​പോ​ലും വ​ക കി​ട്ടി​യി​രു​ന്നി​ല്ല. ഡി​ഗ്രി ക​ഴി​ഞ്ഞ മൂ​ത്ത​മ​ക​ളും ഭാ​ര്യ​യു​മ​ട​ങ്ങി​യ കു​ടും​ബം ത​ക​ര്‍​ന്ന വീ​ട്ടി​ല്‍ ക​ഴി​ഞ്ഞു​വ​രി​കെ​യാ​ണ് സ​ഹാ​യ​വു​മാ​യി രൂ​പ​ത​യും കി​ഡ്‌​സും എ​ത്തി​യ​ത്. രൂ​പ​താ വി​കാ​ര്‍ ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി കു​രി​ശി​ങ്ക​ല്‍ പു​തി​യ വീ​ട് ആ​ശീ​ര്‍​വ​ദി​ച്ച് താ​ക്കോ​ല്‍ കൈ​മാ​റി. കി​ഡ്‌​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ തോ​മ​സ് ക​ള​ത്തി​ല്‍, ക​ട​ല്‍​വാ​തു​രു​ത്ത് ഹോ​ളി ക്രോ​സ് പ​ള്ളി വി​കാ​രി ഫാ. ​ഷി​ജു ക​ല്ല​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.