ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Saturday, September 19, 2020 9:27 PM IST
വൈ​പ്പി​ൻ: പു​തു​വൈ​പ്പി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. നാ​യ​ര​ന്പ​ലം മാ​നാ​ട്ട് പ​റ​ന്പ് മ​യ്യാ​റ്റി​ൽ ലോ​റ​ൻ​സി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​സ് മേ​രി​യു​ടെ​യും മ​ക​ൻ നി​ധി​ൻ ലോ​റ​ൻ​സ് (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ പു​തു​വൈ​പ്പ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് റോ​ഡി​ൽ തെ​ന്നി നി​യ​ന്ത്ര​ണം​വി​ട്ട് മ​റ്റൊ​രു കാ​റി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണ നി​ധി​നെ ഉ​ട​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കോ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം സം​സ്കാ​രം ന​ട​ത്തും.