ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, September 16, 2020 1:09 AM IST
കോ​ത​മം​ഗ​ലം: ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ക്കും. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ സി​സി​എ​ഫ് ജോ​ർ​ജ് പി. ​മാ​ത്ത​ച്ച​ൻ, പി​സി​സി​എ​ഫ് ദേ​വേ​ന്ദ്ര​കു​മാ​ർ വ​ർ​മ, തേ​ക്ക​ടി പി​ടി​ആ​ർ ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കെ.​ആ​ർ. അ​നൂ​പ്, ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, സി​എ​ഫ് എ. ​ര​ഞ്ജ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മ​ഞ്ജു സി​ജു, കോ​ത​മം​ഗ​ലം ഡി​എ​ഫ്ഒ പി.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.