വ​ടാ​ട്ടു​പാ​റ​യി​ലെ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം
Wednesday, September 16, 2020 1:09 AM IST
കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ മേ​ഖ​ല​യി​ൽ 500 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ട​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. പ​ല​വ​ൻ​പ​ടി, പാ​ർ​ട്ടി ഓ​ഫീ​സ് പ​ടി, റോ​ക്ക് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ല​ഭി​ക്കു​ന്ന​ത്. വ​നം വ​കു​പ്പി​ന്‍റെ ജ​ണ്ട​യ്ക്ക് പു​റ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കൈ​വ​ശ​ഭൂ​മി​ക്ക് 1964ലെ ​ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ളി​ലെ വ്യ​ത്യ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ​തി​ച്ച് ന​ല്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.
ഈ ​സ്ഥ​ല​ങ്ങ​ൾ വ​ന ഭൂ​മി ആ​ണെ​ന്നു​ള്ള​താ​യി​രു​ന്നു പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് ത​ട​സം നി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ വ​നം വ​കു​പ്പ് ജ​ണ്ട​യ്ക്ക് പു​റ​മെ കി​ട​ക്കു​ന്ന​തും ബി​ടി​ആ​ർ പ്ര​കാ​രം സ​ർ​ക്കാ​ർ എ​ന്ന് ചേ​ർ​ത്തി​രി​ക്കു​ന്ന​തും 1970ന് ​മു​ന്പ് മു​ത​ൽ സ്ഥ​ല​ങ്ങ​ൾ കൈ​വ​ശ​ക്കാ​രു​ടേ​യോ മു​ൻ​ഗാ​മി​ക​ളു​ടേ​യോ കൈ​വ​ശ​ത്തി​ൽ ഇ​രി​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​ത്.