സ്കൂ​ട്ട​റി​ൽ​നി​ന്ന് വീ​ണ് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക മ​രി​ച്ചു
Friday, August 14, 2020 10:02 PM IST
കോ​ത​മം​ഗ​ലം: നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ മ​റി​ഞ്ഞ സ്കൂ​ട്ട​റി​ൽ നി​ന്ന് താ​ഴ്ച​യി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക മ​രി​ച്ചു. നെ​ല്ലി​ക്കു​ഴി ചി​റ​ളാ​ട് നാ​റാ​ണ​ക്കോ​ട്ടി​ൽ എ​ൻ.​എം. ഫാ​ത്തി​മ (59) ആ​ണ് മ​രി​ച്ച​ത്. നെ​ല്ലി​ക്കു​ഴി 314 ൽ ​പോ​ക്ക​റ്റ് റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

ഫാ​ത്തി​മ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ തെ​ന്നി​മ​റി​ഞ്ഞ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന് ദൃ​ക്സാ​ക്ഷി​ക​ളി​ല്ല. പി​ന്നീ​ട് അ​തു​വ​ഴി ടാ​പ്പിം​ഗി​നാ​യി പോ​വു​ക​യാ​യി​രു​ന്ന യു​വാ​വ് സ്കൂ​ട്ട​ർ കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഫാ​ത്തി​മ​യെ കാ​ണു​ന്ന​ത്. സ്കൂ​ട്ട​ർ കി​ട​ന്നി​രു​ന്ന റോ​ഡി​ന് താ​ഴെ പ​റ​ന്പി​ൽ ച​ല​ന​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​രെ​ത്തി ആ​ളെ പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.​റോ​ഡി​ൽ വ​ലി​യ ഇ​റ​ക്ക​വും വ​ള​വു​മു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തു​ക്കാ​രി​യൂ​ർ ക​രി​ങ്ങാ​ച്ചി​റ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ ഫാ​ത്തി​മ നെ​ല്ലി​ക്കു​ഴി മ​ഹി​ളാ പ്ര​ധാ​ൻ ഏ​ജ​ൻ​റ് കൂ​ടി​യാ​ണ്. മ​ക​ൻ: ഷെ​ഫീ​ഖ്.
മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.