സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി
Thursday, August 13, 2020 12:32 AM IST
കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത കോ​ഴ്സു​ക​ള്‍​ക്കു പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഇ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ്‌​കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് അ​ര്‍​ഹ​രാ​യ​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ര്‍ ഇ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ക​ട​മ​ക്കു​ടി, ചേ​രാ​ന​ല്ലൂ​ര്‍, മു​ള​വു​കാ​ട്, എ​ളം​കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രും സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡി​ഗ്രി,പി​ജി, പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മ​റ്റ് അം​ഗീ​കൃ​ത കോ​ഴ്സു​ക​ള്‍​ക്കു പ​ഠി​ക്കു​ന്ന​വ​രും മ​റ്റ് ഏ​ജ​ന്‍​സി​ക​ളി​ല്‍നി​ന്ന് ഈവ​ര്‍​ഷം ഇ​തേ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​വ​രും ആ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍ ജാ​തി,വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, കോ​ഴ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഇ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ഈ ​മാ​സം 20 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 8547630090.