അ​തി​വ്യാ​പ​നം; ചെ​ല്ലാ​ന​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍
Monday, July 13, 2020 12:31 AM IST
കൊ​ച്ചി: കോ​വി​ഡ് അ​തി​വ്യാ​പ​നം ഉ​ണ്ടാ​യ ചെ​ല്ലാ​ന​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ ചെ​ല്ലാ​നം മേ​ഖ​ല​യി​ല്‍ മാ​ത്രം 18 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്തി​ലാ​ണി​ത്. ഒ​രാ​ള്‍​ക്കൊ​ഴി​കെ മ​റ്റു​ള്ള​വ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ 31 പേ​ര്‍​ക്ക് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ജൂ​ലൈ മൂ​ന്നി​ന് ചെ​ല്ലാ​നം സ്വ​ദേ​ശി​നി​യാ​യ 64 കാ​രി​ക്ക് കോ​വി​ഡ് പോ​സ​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത്. ഇ​ന്ന​ലെ 18 പേ​ര്‍​ക്കും, ശ​നി​യാ​ഴ്ച ആ​റു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ 31 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ണ്ടാ​യ​ത്. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചെ​ല്ലാ​ന​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റു മു​ത​ല്‍ 23 ന് ​വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍. ഒ​രാ​ഴ്ച​യ്ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും മ​റ്റു ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കു​മാ​യാ​ണ് വൈ​കി​ട്ട് ആ​റു വ​രെ സ​മ​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.