5 ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ കൂ​ടി
Wednesday, July 8, 2020 12:33 AM IST
കൊ​ച്ചി: സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ചു സ്ഥ​ല​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡ്-​ട​വ​ര്‍ ലൈ​ന്‍, കീ​ഴ്മാ​ട് നാ​ലാം വാ​ര്‍​ഡ്-​കു​ട്ട​മ​ശേ​രി, ആ​ല​ങ്ങാ​ട് ഏ​ഴാം വാ​ര്‍​ഡ്-​മാ​ളി​കം​പീ​ടി​ക, ചൂ​ര്‍​ണി​ക്ക​ര ഏ​ഴാം വാ​ര്‍​ഡ്-​കാ​റ്റേ​പാ​ടം, ചെ​ല്ലാ​നം 17ാം വാ​ര്‍​ഡ്-​ഫി​ഷ​ര്‍​മെ​ന്‍ കോ​ള​നി എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. ഇ​തോ​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ അ​ട​ക്കം 24 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 34 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പ​രി​ധി​യി​ലാ​യി.