നി​രീ​ക്ഷ​ണ​ത്തി​നു വാ​ര്‍​ഡ് തോ​റും പ്ര​ത്യേ​ക ടീം
Wednesday, July 8, 2020 12:31 AM IST
കൊ​ച്ചി: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ര്‍​ഡ് ത​ല​ത്തി​ല്‍ സോ​ഷ്യ​ല്‍ ഡി​സ്റ്റ​ന്‍​സിം​ഗ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ടീം ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.
പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും ര​ണ്ടു വോ​ള​ണ്ടി​യ​ർ​മാ​രും ടീ​മി​ല്‍ ഉ​ണ്ടാ​വ​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന ടീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ആ​ര്‍​ആ​ര്‍​ടി ടീ​മി​നാ​യി​രി​ക്കും. ആ​ര്‍​ആ​ര്‍​ടി യോ​ഗ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റും എ​സ്ഐ/​എ​സ്എ​ച്ച്ഒ എ​ന്നി​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ടീ​മി​ന്‍റെ ചു​മ​ത​ല​ക​ൾ

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ളു​ക​ള്‍ മാ​സ്‌​ക് ധ​രി​ക്കു​ന്നു​ണ്ടെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും കൈ ​ക​ഴു​കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്ക​ണം. ആ​വ​ശ്യ​മി​ല്ലാ​തെ ആ​ളു​ക​ള്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​ളു​ക​ള്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ടാ​ബി​ന് കീ​ഴി​ല്‍ ചി​ത്രം സ​ഹി​തം പോ​സ്റ്റ് ചെ​യ്യ​ണം.