മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
Tuesday, July 7, 2020 9:58 PM IST
അ​ങ്ക​മാ​ലി: കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന അ​ജ്ഞാ​ത​നെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പീ​ച്ചാ​നി​ക്കാ​ട് താ​ഴ​ത്തെ​പ​ള്ളി​ക്കു സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ന​രി​കി​ലാ​യി, ട്രെ​യി​നെ​ത്തു​ന്പോ​ൾ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്കു ക​യ​റി നി​ൽ​ക്കാ​നു​ള്ള ട്രോ​ളി പൂ​ളി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തി​രി​ച്ച​റി​യു​ന്ന​വ​ർ അ​ങ്ക​മാ​ലി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9497987120, 9497980462.