വീ​ട്ട​മ്മ കാ​യ​ലി​ൽ മ​രി​ച്ചനി​ല​യി​ൽ
Sunday, July 5, 2020 10:08 PM IST
വൈ​പ്പി​ൻ: കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഗോ​ശ്രീ പാ​ല​ത്തി​നു സ​മീ​പം കാ​യ​ലി​ൽ ക​ണ്ടെ​ത്തി. സൗ​ത്ത് പു​തു​വൈ​പ്പ് പു​ത്ത​ൻ​ച​ക്കാ​ല​ക്ക​ൽ സോ​ണി​യു​ടെ ഭാ​ര്യ ക്രി​സ്റ്റീ​ന(​ഷെ​റി​ൻ-46)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ര​ണ്ടാം ഗോ​ശ്രീ​പാ​ല​ത്തി​നു സ​മീ​പം റെ​യി​ൽ​വേ പാ​ല​ത്തി​ന​ടു​ത്ത് കാ​യ​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ക്രി​സ്റ്റീ​ന​യെ വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് ഹോ​മി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി​രു​ന്ന ഇ​വ​രെ കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ജോ​ലി​യി​ൽ​നി​ന്നു ത​ത്കാ​ലം ഒ​ഴി​വാ​ക്കി​യി​രു​ന്നു.

മു​ള​വു​കാ​ട് പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കൊ​റോ​ണ ടെ​സ്റ്റ് കൂ​ടി ന​ട​ത്തി, പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഏ​ക​മ​ക​ൻ ആ​ഗ്ന​ൽ വ​ല്ലാ​ർ​പാ​ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.