മാ​സ്കു​മി​ല്ല, അ​ക​ല​വു​മി​ല്ല! ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ പു​ല​ർ​ച്ചെ പോ​ലീ​സെ​ത്തി
Saturday, July 4, 2020 11:51 PM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ സ​ന്പ​ര്‍​ക്കം മൂ​ലം കോ​വി​ഡ് രോ​ഗം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചാ​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ര്‍​ക്ക​റ്റി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ക​ച്ച​വ​ടം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്തെ കൂ​ട്ടം കൂ​ടി​യ​തി​ന് 11 കേ​സു​ക​ളും മാ​സ്‌​ക് ധ​രി​ക്കാ​തെ എ​ത്തി​യ​തി​ന് 25 കേ​സു​ക​ളു​മെ​ടു​ത്തു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന രാ​വി​ലെ ഒ​മ്പ​ത് വ​രെ നീ​ണ്ടു​നി​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ ക​ച്ച​വ​ടം തു​ട​ര്‍​ന്നാ​ല്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി പ​റ​ഞ്ഞു.

കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. ച​മ്പ​ക്ക​ര മാ​ര്‍​ക്ക​റ്റി​ലെ​യും സ​മീ​പ​ത്തെ​യും ചി​ല്ല​റ വ്യാ​പാ​രം താ​ല്‍​കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. വ​ലി​യ ലോ​ഡു​ക​ള്‍ മാ​ത്ര​മാ​കും നാ​ളെ മു​ത​ല്‍ ഇ​വി​ടെ​നി​ന്നു പോ​വു​ക. സ​മീ​പ​ത്തെ ചി​ല്ല​റ വ്യാ​പാ​ര​വും താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.