ലോറി ഡ്രൈ​വ​ർ​ക്കും ഭാര്യക്കും കോ​വി​ഡ്: പൈ​ങ്ങോ​ട്ടൂ​ർ ടൗണിലെ കടകളടച്ചിടും
Saturday, July 4, 2020 11:51 PM IST
മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ-​പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. കോൽ​ക്ക​ത്ത​യ്ക്ക് ലോ​ഡു​മാ​യി പോ​യി തി​രി​കെ​യെ​ത്തി​യ ലോ​റി ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കു കോ​വി​ഡ് സ്ഥി​രീക​രി​ക്കുക
യും ചെയ്ത​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.
ഇ​യാ​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 30ഓ​ളം ആ​ളു​ക​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഹൗ​സ് കോ​റ​ന്‍റൈ​നി​ലാ​യ​ത്. ഇ​തി​ൽ 18 പേ​ർ പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള​തും ബാ​ക്കി​യു​ള്ള​വ​ർ പോ​ത്താ​നി​ക്കാ​ട്, ക​ല്ലൂ​ർ​ക്കാ​ട്, കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​ണ്. അ​ടു​ത്ത ബു​ധ​നാ​ഴ്ച​വ​രെ പൈ​ങ്ങോ​ട്ടൂ​ർ ടൗ​ണി​ലെ അ​വ​ശ്യ സ​ർ​വീ​സ് ഒ​ഴി​ച്ചു​ള്ള മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചി​ടും. ഇ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൈ​ങ്ങോ​ട്ടൂ​ർ ടൗ​ണി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ​വ​രും അ​ട​ക്കം 35പേ​ർ പ​ഞ്ചാ​യ​ത്തി​ൽ ഹൗ​സ് ക്വാ​റ​ന്‍റൈ​നി​ലു​ണ്ട്. യോ​ഗ​ത്തി​ൽ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡാ​യി തോ​മ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി ഷാ​ജി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സാ​ബു മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​വി. സു​രേ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.