മ​ദ്യ​ന​യം കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കു​ന്നു: കെ​സി​ബി​സി
Saturday, July 4, 2020 12:24 AM IST
അ​ങ്ക​മാ​ലി: സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കു​ക​യാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചാ​ർ​ളി പോ​ൾ. ലോ​ക ല​ഹ​രി വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി എ​ക്സൈ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​തി​രു​പ​ത പ്ര​സി​ഡ​ന്‍റ് കെ.​എ. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. ജോ​സി, ഷൈ​ബി പാ​പ്പ​ച്ച​ൻ, ജോ​സ് പ​ട​യാ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.