പീ​ഡനം: യു​വാ​വ് പി​ടി​യി​ല്‍
Tuesday, June 30, 2020 12:38 AM IST
ആ​ലു​വ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ലാ​യി. ആ​ല​ങ്ങാ​ട് കൊ​ടു​വ​ഴ​ങ്ങ മ​ണ്ണാ​യ​ത്ത് അ​ർ​ജു​ന്‍ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ മൂ​ന്നാ​റി​ല്‍​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ലു​വ ഡി​വൈ​എ​സ്പി ജി. ​വേ​ണു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ എ​ന്‍. സു​രേ​ഷ് കു​മാ​ര്‍, എ​സ്ഐ അ​ബ്ദു​ള്‍ അ​സീ​സ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഗി​ൻ ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മൂ​ന്ന് കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.