കാ​ഞ്ഞൂ​രി​ൽ ജാ​ഗ്ര​താസ​മി​തി യോ​ഗം ചേ​ർ​ന്നു
Tuesday, June 30, 2020 12:38 AM IST
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​രി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കും ഭ​ർ​ത്താ​വി​നും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ൾ​ക്ക് 12 ആ​ളു​ക​ളു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലു​മാ​യി പ്രാ​ഥ​മിക സ​ന്പ​ർ​ക്ക​മു​ള്ള​താ​യി വി​ല​യി​രു​ത്തി. ര​ണ്ട് ക​ട​ക​ളും അ​ട​പ്പി​ച്ചു. കോ​ണ്‍​ടാ​ക്ട് ചെ​യ്തി​ട്ടു​ള്ള​വ​രെ ഹോം ​കോ​റന്‍റൈ​ൻ ചെ​യ്തു ക​ഴി​ഞ്ഞു.
ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​നും കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​നും വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്ക് പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ റൂ​ട്ട് മാ​പ്പ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.പി. ലോ​ന​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ണി ഡേ​വീ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, ഗ്രേ​സി ദ​യാ​ന​ന്ദ​ൻ, പി. ​അ​ശോ​ക​ൻ, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി. ​ഐ. ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.