വി​ശ്വാ​സ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ഗു​ഡ്‌​നെ​സ് ചാ​ന​ലി​ല്‍
Sunday, June 7, 2020 12:02 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ത​യാ​റാ​ക്കി​യ വി​ശ്വാ​സ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ഗു​ഡ്‌​നെ​സ് ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡോ​മൂ​സ് കാ​റ്റ് (കു​ടും​ബ​ങ്ങ​ളി​ലെ വി​ശ്വാ​സ പ​രി​ശീ​ല​നം) എ​ന്ന പേ​രി​ല്‍ അ​തി​രൂ​പ​ത​യി​ല്‍ ആ​രം​ഭി​ച്ച വി​ശ്വാ​സ പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​റ്റെ​ക്കി​സം എ​റ​ണാ​കു​ളം എ​ന്ന യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ക്ലാ​സു​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ​യാ​ണു ഗു​ഡ്‌​നെ​സ് ചാ​ന​ലി​ലെ സം​പ്രേ​ഷ​ണം.

തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി​വ​രെ ഓ​രോ ദി​വ​സ​വും ര​ണ്ടു ക്ലാ​സു​ക​ള്‍ വീ​തം സം​പ്രേ​ഷ​ണം ചെ​യ്യും. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ യൂ​ത്ത് കാ​റ്റെ​ക്കി​സം ക്ലാ​സു​ണ്ടാ​കും.