വീ​ടി​നു​ള്ളി​ൽ ചാ​രാ​യം വാ​റ്റി​യ​യാ​ൾ പി​ടി​യി​ൽ
Tuesday, June 2, 2020 12:04 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ക്ക​ന്നൂ​ർ എ​ട​ല​ക്കാ​ട് ന​ട​ത്തി​യ ന​ട​ത്തി​യ റെ​യ്ഡി​ൽ 15 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​ലീ​വ് മൗ​ണ്ട് വെ​ള്ള​പ്പാ​റ മാ​ലി​ക്കു​ടി വീ​ട്ടി​ൽ ജോ​ബി (30) അ​റ​സ്റ്റി​ൽ. ജോ​ബി​യു​ടെ സു​ഹൃ​ത്ത് എ​ട​ല​ക്കാ​ട് മ​രു​തോ​ലി​ൽ വീ​ട്ടി​ൽ ജോ​മ​റ്റ് (31) ഒ​ളി​വി​ലാ​ണ്. അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​റ്റ് ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്. ജോ​ബി​യെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജോ​മി​റ്റി​ന്‍റെ ഭാ​ര്യ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു ചാ​രാ​യ നി​ർ​മാ​ണ​വും വി​ത​ര​ണ​വും. വി​ൽ​പ്പ​ന​യ്ക്കാ​യി​ട്ടാ​ണ് ഇ​വ​ർ ചാ​രാ​യം ത​യാ​റാ​ക്കി​യ​ത്.
ഒ​രു ലി​റ്റ​റി​ന് 1,500 രൂ​പ​യ്ക്കാ​ണ് ഇ​വ​ർ ചാ​രാ​യം വി​റ്റു​കൊ​ണ്ടി​രു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.