496 പ്ര​വാ​സി​ക​ൾകൂടി എ​ത്തി
Sunday, May 31, 2020 11:52 PM IST
നെ​ടു​മ്പാ​ശേ​രി: നൈ​ജീ​രി​യ​യി​ലെ ലാ​ഗോ​സി​ല്‍ നി​ന്ന് 312 പ്ര​വാ​സി​ക​ളു​മാ​യി എ​യ​ർ പീ​സ് വി​മാ​നം കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ന് ​എ​ത്തി​യ വി​മാ​ന​ത്തി​ൽ 197 മ​ല​യാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ല്‍ ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ പ്ര​വാ​സി​ക​ളു​മാ​യി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തും. വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം 184 യാ​ത്ര​ക്കാ​രു​മാ​യി ഇ​ന്ന​ലെ​യെ​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 നാ​ണ് ദു​ബാ​യി​ല്‍ നി​ന്നു​ള്ള പ്ര​വാ​സി​ക​ള്‍ എ​ത്തി​യ​ത്. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഇ​ന്ന് ദു​ബാ​യ്, അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തും. ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ 11 ആ​ഗ​മ​ന​വും 12 പു​റ​പ്പെ​ട​ലും ഉ​ള്‍​പ്പെ​ടെ 23 സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നീ മേ​ഖ​ല​ക​ളി​ലെ കൊ​ച്ചി​യി​ലേ​ക്കു​ള്ള ഓ​രോ വി​മാ​ന സ​ർ​വീ​സും കൊ​ച്ചി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഒ​രു പു​റ​പ്പെ​ട​ലും റ​ദ്ദാ​ക്കി. 918 ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ എ​ത്തു​ക​യും 543 പേ​ർ പു​റ​പ്പെ​ടു​ക​യും ചെ​യ്തു.