എ​റ​ണാ​കു​ള​ത്തി​റ​ങ്ങി​യ​ത് 577 പേ​ര്‍
Tuesday, May 26, 2020 11:56 PM IST
കൊ​ച്ചി: ഇ​ന്ന​ലെ രാ​വി​ലെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ന്യൂ​ഡ​ല്‍​ഹി -തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക ട്രെ​യി​നി​ല്‍നി​ന്ന് എ​റ​ണാ​കു​ള​ത്ത് 577 യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി. ഇ​തി​ല്‍ 320 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 257 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. എ​ല്ലാ​വ​രെ​യും സ്വ​ന്തം വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ആ​ല​പ്പു​ഴ (113), എ​റ​ണാ​കു​ളം (110), ഇ​ടു​ക്കി (45), കൊ​ല്ലം (ആ​റ്), കോ​ട്ട​യം (37), കോ​ഴി​ക്കോ​ട് (ഒ​ന്ന്), പാ​ല​ക്കാ​ട് (15), പ​ത്ത​നം​ത്തി​ട്ട (28), തൃ​ശൂ​ര്‍ (94), മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍ (128) എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് എ​റ​ണാ​കു​ള​ത്ത് ഇ​റ​ങ്ങി​യ​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍നി​ന്നു​ള്ള 110 പേ​രി​ല്‍ 61 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 49 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്.