"മ​ധു​ര​ക്ക​നി'​യി​ല്‍ ന​ടു​വ​ട്ട​വും
Saturday, May 23, 2020 12:16 AM IST
കൊ​ര​ട്ടി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ മ​ധു​ര​ക്ക​നി പ​ദ്ധ​തി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു ന​ടു​വ​ട്ടം ഇ​ട​വ​ക​യും. വി​കാ​രി ഫാ. ​സാ​ബു മാ​മ്പി​ള്ളി​ലും സ​ഹ​വി​കാ​രി​യും കൈ​ക്കാ​ര​ന്മാ​രും യു​വ​ജ​ന​ങ്ങ​ളും ചേ​ര്‍​ന്നു ശേ​ഖ​രി​ച്ച 800 ഓ​ളം ച​ക്ക​യും മ​റ്റു കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളും സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വ​ള്ളി​ലി​നു കൈ​മാ​റി. ചേ​ര്‍​ത്ത​ല ഫൊ​റോ​ന​യി​ലെ കോ​ക്ക​മം​ഗ​ലം, മാ​ട​യ്ക്ക​ല്‍ ഇ​ട​വ​ക​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്.