നിരത്തുകളെ വിറപ്പിച്ച് ടോ​റ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചിൽ
Saturday, May 23, 2020 12:13 AM IST
മൂ​വാ​റ്റു​പു​ഴ: ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വ് വ​ന്ന​തോ​ടെ റോ​ഡു​ക​ളി​ൽ ടോ​റ​സ് ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍. ആ​ക്ഷേ​പ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടും ഒ​ന്നു​മ​റി​യാ​ത്ത​മ​ട്ടി​ല്‍ പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

മൂവാറ്റുപുഴ നെല്ലാട് ഇന്നലെ രാവിലെ 9.30ഒാടെ അ​മി​ത വേ​ഗ​ത്തി​ല്‍​ പാ​ഞ്ഞ ടോ​റ​സ് ലോ​റി റോ​ഡ​രി​കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഈ ​സ​മ​യം കാ​ല്‍​ന​ട യാ​ത്ര​ക്കാ​രോ മ​റ്റു വാ​ഹ​ന​ങ്ങ​ളോ ഇ​ല്ലാ​ത്തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടോ​റ​സ് ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രു​കി​ലേ​ക്ക് തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു.

വേ​ഗ​ത്തി​ല്‍ പാ​യു​ന്ന ടോ​റ​സ് ലോ​റി​ക​ളി​ല്‍ ഒ​രു ത​ര​ത്തി​ലു​മു​ള്ള പ​രി​ശോ​ധ​ന​ക​ളും ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നേ​ര​ത്തേ അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​ഞ്ഞ് അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന ലോ​റി​ക​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​രു​ന്നു.

പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ നി​യ​മ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ച് ടോ​റ​സ് ലോ​റി​ക​ള്‍ റോ​ഡി​ലൂ​ടെ പാ​യു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ല്‍ ഭീ​തി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ലോ​ക്ക്ഡൗ​ണി​നു ഇ​ള​വു വ​ന്ന​തി​നു​ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി-​സ്വ​കാ​ര്യ ബ​സു​ക​ളും സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ അ​പ​ക​ട ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന ടോ​റ​സ് ലോ​റി​ക​ള്‍​ക്കെ​തി​രേ അ​ധി​കൃ​ത​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​മാ​കും കാ​ത്തി​രി​ക്കു​ന്ന​ത്.