ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കുകൂ​ടി കോവിഡ്
Thursday, April 9, 2020 12:02 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കുകൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
സൂ​റ​റ്റിൽനി​ന്നെ​ത്തി​യ ചി​കി​ത്സ​യി​ലു​ള്ള മാള സ്വദേശിയുടെ ഇ​രു​പ​തു​കാ​രി​യാ​യ മ​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ ആ​ൾ എ​ന്ന നി​ല​യി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വ​തി. ഇ​തു​വ​രെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണി​ച്ചി​രു​ന്നി​ല്ല.
ഇ​ന്ന​ലെ പ​രി​ശോ​ധ​ന പോ​സ​റ്റീ​വ് ആ​യ​തോ​ടെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി. വീ​ട്ടി​ലെ ബാ​ക്കി അം​ഗ​ങ്ങ​ളു​ടെ ഇ​തു​വ​രെ​യു​ള്ള ഫ​ലം നെ​ഗ​റ്റീവാണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ 15,680 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ 36 പേ​രു​മാ​യി ആ​കെ 15,716 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 925 പേ​രെ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദ്ദേ​ശി​ച്ചു.
244 പേ​രെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പ​ട്ടി​ക​യി​ൽനി​ന്നൊ​ഴി​വാ​ക്കി. ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൽ മൂ​ന്നുപേ​രെ വി​ടു​ത​ൽ ചെ​യ്തു.