നി​യ​മ​ലം​ഘ​ക​ര്‍ ഡ്രോ​ണി​ല്‍ കു​ടു​ങ്ങി
Tuesday, April 7, 2020 11:58 PM IST
ആ​ലു​വ: പു​റ​ത്ത് ക​റ​ങ്ങാ​നി​റ​ങ്ങി​യ​വ​രെ ഡോ​ണ്‍ സ​ഹാ​യ​ത്താ​ല്‍ പോ​ലീ​സ് കു​ടു​ക്കി. റൂ​റ​ല്‍ ജി​ല്ല​യി​ലെ കോ​ട്ട​പ്പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഡ്രോ​ണി​ന്‍റെ നി​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ല്‍ കു​ടു​ങ്ങി​യ​ത് അ​ഞ്ചു പേ​രാ​ണ്.
ഡ്രോ​ണി​നെ പ​റ്റി​ച്ച് ഒ​രുപാ​ട് ദൂ​രം ഓ​ടി ഒ​ളി​ച്ചി​രു​ന്ന​വ​രെ പോ​ലീ​സ് വാ​ഹ​നം പി​ന്തു​ട​ര്‍​ന്നെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ലു​വ, മൂ​വാ​റ്റു​പു​ഴ, പെ​രു​മ്പാ​വൂ​ര്‍ സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് റൂ​റ​ല്‍ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ.​ കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു. ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ളി​വി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​നും ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും ഇ​തി​ലൂ​ടെ ക​ഴി​യും.