ന​വ​ജാ​ത ശി​ശു മ​രി​ച്ചു
Monday, April 6, 2020 9:45 PM IST
ആ​ലു​വ: നാ​ലു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. ക​ടു​ത്ത പ​നി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം അ​ടു​ത്ത ദി​വ​സം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ചെ​റാ​യി പൊ​ൻ​കു​ട​ത്ത് ഹ​രീ​ഷി​ന്‍റെ​യും ആ​ലു​വ എ​സ്.​എ​ൻ. പു​രം തൈ​പ്പ​റ​ന്പി​ൽ ശ​ര​ണ്യ​യു​ടെ​യും മ​ക​ളാ​ണ് മ​രി​ച്ച​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് കു​ഞ്ഞി​നു പ​നി കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കു​ഞ്ഞ് മ​രി​ച്ചു.