കൊ​ടും​ചൂ​ടി​ൽ കു​ളി​രാ​യി വേ​ന​ൽ മ​ഴ
Sunday, April 5, 2020 11:51 PM IST
കൊ​ച്ചി: കൊ​ടും​ചൂ​ടി​ൽ വ​ല​യു​ന്ന ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​യി എ​റ​ണാ​കു​ള​ത്ത് പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ​യെ​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ൽ ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​യോ​ടു​കൂ​ടി മ​ഴ പെ​യ്തു. ഇ​ന്നും നാ​ളെ​യും മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ല​ഭി​ക്കു​മെ​ന്ന് നേ​ര​ത്തെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പ്ര​വ​ചി​ച്ചി​രു​ന്നു.
എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ചെ​റി​യ തോ​തി​ലാ​ണ് മ​ഴ പെ​യ്ത​തെ​ങ്കി​ലും ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ന​ല്ല തോ​തി​ൽ മ​ഴ കി​ട്ടി. ലോ​ക്ക്ഡൗ​ണ്‍ കാ​ല​മാ​യ​തി​നാ​ൽ പ​ല​ർ​ക്കും വീ​ട്ടി​ലെ ബാ​ൽ​ക്ക​ണി​യി​ലും വ​രാ​ന്ത​യി​ലു​മി​റ​ങ്ങി മ​ഴ ആ​സ്വ​ദി​ക്കാ​നാ​യി. വേ​ന​ൽ​മ​ഴ കൊ​ള്ളു​ന്ന ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു.
ഏ​പ്രി​ൽ തു​ട​ങ്ങി​യ​തോ​ടെ ക​ന​ത്ത ചൂ​ടാ​ണ് ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ സൂ​ര്യാ​ഘാ​ത​മ​ട​ക്ക​മു​ള്ള കേ​സു​ക​ളൊ​ന്നും ജി​ല്ല​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. രാ​ത്രി​യി​ൽ​പോ​ലും ഉ​റ​ങ്ങാ​നാ​വാ​ത്ത വി​ധം ചൂ​ട് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ആ​ശ്വാ​സ മ​ഴ പെ​യ്ത​ത്. കൊ​ടും ചൂ​ടി​ൽ വെ​ന്തു​രു​കു​ന്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ വേ​ന​ൽ മ​ഴ വ​ലി​യ ആ​ശ്വാ​സ​മാ​യെ​ങ്കി​ലും ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.