ജി​ല്ല​യി​ൽ യുവാവിനു കോ​വി​ഡ്
Saturday, April 4, 2020 11:27 PM IST
കൊ​ച്ചി: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​രാ​ൾ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇതു വരെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. ഷാ​ർ​ജ​യി​ൽനി​ന്നു മാ​ർ​ച്ച് 22നു ​നെ​ടു​ന്പാ​ശേ​രി വ​ഴി തി​രി​കെ​യെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ 23 കാ​ര​നാ​ണ് പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വീ​ട്ടി​ൽ സ്വ​യംനി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ചെ​റി​യപ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്നു യുവാവ് ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് കൂ​ടി​യാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്ക് ഏ​പ്രി​ൽ ഒ​ന്നി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ക​ർ​ശ​ന​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

രോഗം സ്ഥി​രീ​ക​രി​ച്ചതിനെ ത്തുടർന്നു കു​ടും​ബാം​ഗ​ങ്ങ​ളാ​യ ആ​റു പേ​രോ​ടും വിമാന ത്താ വളത്തിൽനി​ന്നു വീ​ട്ടി​ലെ​ത്തി​ച്ച ടാ​ക്സി ഡ്രൈ​വ​റോ​ടും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.